LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ചാനൽ മൈക്ക് പിടിച്ചുമാറ്റി; മാധ്യമങ്ങളോട് പ്രതികരിക്കാതെ ശിവശങ്കരൻ

ജാമ്യം ലഭിച്ച് ജയിൽ മോചിതനായ എം ശിവശങ്കരൻ മാധ്യമങ്ങളോട് പ്രതികരിച്ചില്ല. ഉച്ചക്ക് 3 മണിയോടെയാണ് ശിവശങ്കരൻ കാക്കനാട് ജില്ലാ ജയിലിൽ നിന്ന് പുറത്തിറങ്ങിയത്. പുസ്തകങ്ങളും ബാ​ഗുകളുമായാണ് ശിവശങ്കരൻ പുറത്തിറങ്ങിയത്.  ജയിലിന് പുറത്ത് കാത്തുനിന്ന ക്യാമറ മൈക്കുകളെയും ക്യാമറകളെയും ശിവശങ്കരൻ ​ഗൗനിച്ചില്ല. ശിവശങ്കരന്റെ ബന്ധുക്കൾ കൊണ്ടു വന്ന കാറിലേക്ക് ശിവശങ്കരൻ കയറി. ഇതിനിടെ കാറിന്റെ ഡോർ തുറന്നപ്പോൾ നീട്ടിയ  ചാനൽ മൈക്കുകൾ ശിവശങ്കരൻ പിടിച്ചുമാറ്റി.  ശിവശങ്കരൻ കയറിയതോടെ കാർ അതിവേ​ഗം മുന്നോട്ടെടുത്തു. തിരുവനന്തപുരത്തെ വീട്ടിലേക്കാണ് ശിവശങ്കരൻ പോയത്. 

ജാമ്യം അനുവദിച്ചുള്ള കോടതി ഉത്തരവ് ഉച്ചക്ക് ശേഷം ജയിലിൽ എത്തിച്ചതോടെയാണ് ശിവശങ്കരൻ പുറത്തിറങ്ങിയത്. തിരുവനന്തപുരം സ്വർണ കടത്തുമായി ബന്ധപ്പെട്ട് വിവിധ കേന്ദ്ര ഏജൻസികൾ റജിസ്റ്റർ ചെയ്ത 3 കേസുകളിലാണ് ശിവശങ്കരന് ജാമ്യം ലഭിച്ചത്. കസ്റ്റംസ് റജിസ്റ്റർ ചെയ്ത ഡോളർ കടത്ത് കേസിൽ സാമ്പത്തിക കുറ്റാന്വേഷണ കോടതി ഇന്ന് ശിവശങ്കരന് ജാമ്യം അനുവദിച്ചിരുന്നു.  ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. രണ്ട് ലക്ഷം രൂപയും തുല്യ രൂപക്കുള്ള രണ്ട് പേരുടെ ആൾജാമ്യവും നൽകണമെന്നാണ് ഉപാധി.  പാസ്പോർട്ട് കോടതിയിൽ സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോ​ഗസ്ഥനുമുന്നിൽ ഹാജരാകണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. സ്വർണകടത്തുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ ഇഡി അറസ്റ്റ് ചെയ്ത് 98 ദിവസത്തിന് ശേഷമാണ് ശിവശങ്കരൻ ജയിൽ മോചിതനാകുന്നത്. ഒക്ടോബർ 28 നാണ് ഇഡി ശിവശങ്കരനെ അറസ്റ്റ് ചെയ്തത്. ഡോളർ കടത്തുകേസിൽ കോടതി നേരത്തെ ഈ മാസം 9 വരെ റിമാൻഡ് ചെയ്തിരുന്നു. ഇതിനിടെയാണ് കേസിൽ ശിവശങ്കരൻ ജാമ്യ ഹർജി സമർപ്പിച്ചത്.

കള്ളപ്പണം വെളുപ്പിച്ച കേസിലും സ്വർണ കടത്ത് കേസിൽ കഴിഞ്ഞ മാസം 25 നാണ് ശിവശങ്കരന് ജാമ്യം അനുവദിച്ചത്. കള്ളപ്പണം വെളുപ്പിച്ച കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റജിസ്റ്റർ ചെയ്ത കേസിലാണ് ജാമ്യം ലഭിച്ചത്. കർശന ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. കള്ളപ്പണ കേസിൽ അറസ്റ്റ് ചെയ്ത് 89 ദിവസത്തിന് ശേഷമാണ് ജാമ്യം ലഭിക്കുന്നത്. 2020 ഒക്ടോബർ 28 നാണ് കള്ളപ്പണക്കേസിൽ ഇഡി ശിവശങ്കരനെ അറസ്റ്റ് ചെയ്തത്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് ശിവശങ്കരൻ ഹൈക്കോടതിയെ സമീപിച്ചത്.  

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

സ്വർണകടത്ത് കേസിൽ കസ്റ്റംസ് റജിസ്റ്റർ ചെയ്ത കേസിലും ഇന്ന് ശിവശങ്കരന് ജാമ്യം ലഭിച്ചിരുന്നു. സ്വർണക്കടത്തിലെ കസ്റ്റംസ് കേസിൽ അറസ്റ്റിലായി അറുപത് ദിവസം കഴിഞ്ഞിട്ടും കുറ്റംപത്രം സമർപ്പിക്കാത്ത സാഹചര്യത്തിലാണ് ജാമ്യം അനുവദിച്ചത്. സാമ്പത്തിക കുറ്റാന്വേഷണ കോടതിയാണ് ജാമ്യം അനുവദിച്ചത്.   കഴിഞ്ഞ നവംബർ 24 നാണ് ശിവശങ്കറിനെ കസ്റ്റംസ് അറസ്റ്റ് ചെയ്തത്. 

Contact the author

News Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More