LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

എട്ട് മണിക്കൂര്‍ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി; ജലീല്‍ മടങ്ങി

നയതന്ത്ര പാഴ്‌സൽ വഴി മതഗ്രന്ഥങ്ങൾ എത്തിച്ച സംഭവത്തിൽ എൻഐഎയുടെ ചോദ്യം ചെയ്യൽ പൂർത്തിയായതിനെ തുടർന്ന് മന്ത്രി കെടി ജലീൽ മടങ്ങി. വൈകിട്ട് അഞ്ച് മണിയോടെയാണ് ജലില്‍ കൊച്ചി എന്‍.ഐ.എ ഓഫീസില്‍ നിന്ന് പുറക്കേക്കിറങ്ങിയത്. മാധ്യമങ്ങളോട് പ്രതികരിക്കാന്‍ കൂട്ടാക്കിയില്ലെങ്കിലും മാധ്യപ്രവർത്തകരെ അദ്ദേഹം അഭിവാദ്യം ചെയ്തു.

മുൻ ആലുവ എംഎൽഎ എഎം യൂസഫിൻ്റെ വാഹനത്തിൽ തന്നെയാണ് അദ്ദേഹം മടങ്ങിയത്. പൊലീസിൻ്റെ എസ്കോർട്ടും ഉണ്ട്. മാധ്യമങ്ങള്‍ അറിയാതിരിക്കാനാണ് പുലര്‍ച്ചെതന്നെ ജലീല്‍ എന്‍.ഐ.എ. ഓഫീസിലെത്തിയതെങ്കിലും മാധ്യമപ്രവര്‍ത്തകരുടെ മുന്നില്‍ പെടുകയായിരുന്നു. 

Contact the author

News Desk