LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

സ്വര്‍ണ്ണക്കടത്ത് കേസ്: തെളിവെവിടെയെന്ന് കോടതി, സന്ദീപ്‌ നായരുടെ രഹസ്യമൊഴി രേഖപ്പെടുത്തും

സ്വര്‍ണ്ണക്കടത്ത് കേസില്‍ ഇതുവരെ ചുമത്തിയ കുറ്റങ്ങള്‍ക്ക് തെളിവെവിടെയെന്നു കോടതി. കേസ് ഡയറി ഉടന്‍ ഹാജരാക്കണമെന്നും എന്‍.ഐ.എ കോടതി ഉത്തരവിട്ടു. എഫ്ഐആറില്‍ ചുമത്തിയ കുറ്റങ്ങള്‍ തെളിയിക്കുന്നതിന് ആവശ്യമായ കൃത്യമായ തെളിവുകള്‍ ഉടന്‍ ഹാജരാക്കിയില്ലെങ്കില്‍ പ്രതികള്‍ക്ക് ജാമ്യം നല്‍കേണ്ടിവരുമെന്നും കോടതി വ്യക്തമാക്കി.

സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് ലാഭം ഉണ്ടാക്കിയവരുടെയും അല്ലാത്തവരുടേയും പട്ടികയും ഉടന്‍ ഹാജരാക്കണമെന്നും കോടതി ഉത്തരവിട്ടു. പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് എന്‍.ഐ.എ കോടതിയുടെ പരാമര്‍ശം.

അതേസമയം, സന്ദീപ് നായരുടെ രഹസ്യമൊഴി രേഖപ്പെടുത്തും.  എറണാകുളം ചീഫ് ജിഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് സന്ദീപിൻറെ മൊഴി രേഖപ്പെടുത്താൻ ഉത്തരവിട്ടത്.  രഹസ്യമെഴി രേഖപ്പെടുത്തണം എന്ന് സന്ദീപ് ആവശ്യപ്പെട്ടതിൻറെ അടിസ്ഥാനത്തിലാണ് കോടതിയുടെ നടപടി. ആലുവ സിജെഎം  കോടതിയായിരിക്കും സന്ദീപിൻറെ രഹസ്യമൊഴി രേഖപ്പെടുത്തുക.

Contact the author

News Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More