LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികള്‍ക്ക് ദാവൂദ് ഇബ്രാഹിമുമായി ബന്ധം: എന്‍ഐഎ

തിരുവനന്തപുരം വിമാനത്താവളം വഴി നടന്ന സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികൾക്ക് ദാവൂദ് ഇബ്രാഹിമിന്‍റെ സംഘവുമായി ബന്ധമുണ്ടെന്ന് എൻ.ഐ.എ. കൊച്ചിയിലെ എന്‍ഐഎ കോടതിയില്‍ സ്വപ്‌ന ഒഴിച്ചുള്ള പ്രതികളുടെ ജാമ്യാപേക്ഷയില്‍ വാദം നടന്നപ്പോഴാണ് അന്വേഷണ സംഘം ഇക്കാര്യം വ്യക്തമാക്കിയത്. പ്രതികളായ കെ ടി റമീസും ഷറഫുദീനും താന്‍സാനിയയില്‍ നിന്ന് ആയുധം വാങ്ങാന്‍ ശ്രമിച്ചതായി എന്‍ഐഎ കോടതിയില്‍ പറഞ്ഞു. പ്രതികള്‍ ചെയ്തത് ഗുരുതരമായ ക്രിമിനല്‍ കുറ്റമാണെന്ന് കോടതിയും വ്യക്തമാക്കി.

സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കോടതിയിൽ വിശദീകരണം നൽകവെ എന്‍ഐഎ അഭിഭാഷകനോട് യുഎപിഎ ചുമത്തിയത് എന്തിനാണെന്ന് കോടതി ചോദിച്ചു. പ്രതികൾ കള്ളക്കടത്ത് നടത്തി എന്നത് സത്യമാണ്. ഇത് സംബന്ധിച്ച തെളിവുകള്‍ വെച്ച്‌ വീണ്ടും വാദിക്കേണ്ട കാര്യമില്ല. യുഎപിഎ ചുമത്തിയത് എന്തിനെന്നാണ് കോടതിക്ക് അറിയേണ്ടതെന്നും എന്‍ഐഎ അഭിഭാഷകനോട് കോടതി ചോദിച്ചു. ഇതോടെയാണ് പ്രതികളുടെ ദാവൂദ് ബന്ധത്തെ കുറിച്ച്‌ അഭിഭാഷകന്‍ വ്യക്തമാക്കിയത്. 

ദാവൂദ് ഇബ്രാഹിമിന്‍റെ സംഘത്തിലുള്ള ഫിറോസ് ഒയാസിസ് എന്ന ദക്ഷിണേന്ത്യക്കാരന്‍ താന്‍സാനിയ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികള്‍ ഒരുമിച്ച്‌ ചേര്‍ന്നത് ഒരാളുടെ കമാന്‍ഡിനെ തുടര്‍ന്നാണ്. പ്രതികള്‍ തോക്കുകളേന്തി നില്‍ക്കുന്ന ചിത്രങ്ങള്‍ കിട്ടിയിട്ടുണ്ടെന്നും എന്‍ഐഎ കോടതിയോട് പറഞ്ഞു. സ്വർണത്തിനായി പണം മുടക്കിയവർ ലാഭം എടുത്തിട്ടില്ലഎന്നും എൻഐ എ കോടതിയെ അറിയിച്ചു.

Contact the author

News Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More