LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

എൻഐഎ കേസില്‍ മുൻകൂർ ജാമ്യം തേടി ശിവശങ്കരൻ ഹൈക്കോടതിയിൽ ഇന്ന് ഹർജി നൽകും

തിരുവനന്തപുരം സ്വർണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് എൻഐഎ റജിസ്റ്റർ ചെയ്ത കേസിലും മുൻകൂർ ജാമ്യം തേടി എം ശിവശങ്കർ ഹൈക്കോടതിയിൽ ഇന്ന് ഹർജി നൽകും. കസ്റ്റംസ് കേസില് ഹൈക്കോടതി മുൻകൂർ ജാമ്യം നൽകിയതിന് തൊട്ടുപിന്നാലെയാണ് എൻഐഎ കേസിലും ശിവശങ്കരൻ മുൻകൂർ ഹർജി നൽകിയത്. തന്നെ കരുവാക്കി രാഷ്ട്രീയ പകപോക്കാൻ അന്വേഷണ ഏജൻസികൾ ശ്രമിക്കുന്നെന്നെന്ന് ഹൈക്കോടതിയെ നേരത്തെ അറിയിച്ചിരുന്നു. കസ്റ്റംസ് കേസിൽ .ശിവശങ്കരനെ ഈ മാസം 23 വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി ഇന്ന് ഉത്തവിട്ടിരുന്നു. കസ്റ്റംസ് അറസ്റ്റ് ചെയ്യുന്നതിനെതിരെ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. 23 വരെ എൻഫോഴ്സമെന്റ് ഡയറക്ടറേറ്റർ അറസ്റ്റ് ചെയ്യുന്നതും ഹൈക്കോടതി തടഞ്ഞിരുന്നു. ഈ രണ്ട് ജാമ്യ ഹർജിയിലും നാളെ ഹൈക്കോടതി വിശദമായ  വാദം കേൾക്കും. അതേസമയം ശിവശങ്കരന്റെ മുൻകൂർ ജാമ്യത്തെ എൻഐഎ ഹൈക്കോടതിയിൽ എതിർക്കും.

മുതിർന്ന ഐഎഎസ് ഉദ്യോ​ഗസ്ഥനായ തന്നോട് ക്രിമിനലിനോടെന്ന പോലെ അന്വേഷണ സംഘം പെരുമാറിയെന്നും കസ്റ്റംസ് കേസിൽ  രാഷ്ട്രീം കളിക്കുകയാണെന്നും ശിവശങ്കരന്റെ അഭിഭാഷകൻ കസ്റ്റംസ് കേസിൽ  കോടതിയെ അറിയിച്ചിരുന്നു. ഓൺലൈൻ വഴിയാണ് ശിവശങ്കരൻ ജാമ്യാപേക്ഷ സമർപ്പിച്ചത്. കേസ് ഇന്ന് തന്നെ പരി​ഗണിക്കണമെന്ന ശിവശങ്കരന്റെ അഭിഭാഷകന്റെ ആവശ്യം ആദ്യം കോടതി നിരസിച്ചു. എല്ലാവർക്കും അവരവരുടെ കാര്യങ്ങൾ പ്രധാനമാണെന്ന് അഭിഭാഷകനോട് കോടതി പറഞ്ഞു. നാളെ കേസ് പരി​ഗണിക്കാമെന്ന് പറഞ്ഞ കോടതി പിന്നീട് നിലപാട് മാറ്റി. 

ഹർജിയിൽ കസ്റ്റംസിനെതിരെ ​ഗുരുതരമായ ആരോപണങ്ങൾ ശിവശങ്കർ ഹർജിയിൽ ഉന്നയിച്ചിട്ടുണ്ട്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ 90 മണിക്കൂർ  തന്നെ ചോദ്യം ചെയ്തിട്ടുണ്ട്. വെള്ളിയാഴ്ച വൈകീട്ട് തന്നെ കസ്റ്റഡിയിൽ എടുക്കാനുള്ള നീക്കം മനപൂർവമാണ്. ഇത് നിയമസംവിധാനത്തോടുള്ള വെല്ലുവിളിയാണെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. താൻ നിയമനപടികളിലേക്ക് കടക്കുന്നത് തടയുകയായിരുന്നു കസ്റ്റംസിന്റെ ലക്ഷ്യം.  അന്വേഷണവുമായി പൂർണമായും സഹകരിക്കുമെന്നും ഒളിവിൽ പോകില്ലെന്നും ഹർജിയിലുണ്ട്. ആരോ​ഗ്യസ്ഥിതി കണക്കിലെടുത്ത് മുൻകൂർ ജാമ്യം അനുവദിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.


Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More