LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഇസ്രായേൽ എംബസിക്ക് സമീപമുണ്ടായ സ്ഫോടന അന്വേഷണം എൻഐഎക്ക്

ഡൽഹിയിൽ ഇസ്രായേൽ എംബസിക്ക് സമീപമുണ്ടായ സ്ഫോടന അന്വേഷണം എൻഐഎക്ക് വിട്ടു. കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഇത് സംബന്ധിച്ച് ഉത്തരവ് പുറത്തിറക്കി.  സംഭവത്തിൽ എൻഐഎ അനൗദ്യോ​ഗിക തലത്തിൽ അന്വേഷണം ആരംഭിച്ചിരുന്നു. 

ജനുവരി 29-നാണ് ഡല്‍ഹി ഇസ്രായേല്‍ എംബസിക്കു സമീപം സ്‌ഫോടനം ഉണ്ടായത്.  എപിജെ അബ്ദുൾ കാലാം റോഡിൽ അതിസുരക്ഷാ മേഖലയിലെ സ്ഫോടനം സുരക്ഷാ ഏജൻസികളെ ഞെട്ടിച്ചിരുന്നു. ഐഇഡി സ്ഫോടനത്തിൽ ആളപായം ഉണ്ടായിരുന്നില്ല. എംബസിക്ക് സമീപമുണ്ടായിരുന്ന ഏതാനും കാറുകൾക്ക് കേടുപാടുകൾ സംഭവിച്ചിരുന്നു. സംഭവത്തിൽ ഇറാൻ പൗരന്മാരെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോ​ഗമിക്കുന്നത്. 

 സ്‌ഫോടനത്തിനു പിന്നിലുളളവരെ കണ്ടെത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ അറിയിച്ചിട്ടുണ്ട്. ഇസ്രായേല്‍ നയതന്ത്ര ഉദ്യോഗസ്ഥരുടെ സുരക്ഷയ്ക്ക് ഇന്ത്യ വളരെയധികം പ്രാധാന്യം നല്‍കുന്നുണ്ടെന്നും പ്രധാനമന്ത്രി നെതന്യാഹുവുമായുളള ഫോണ്‍ സംഭാഷണത്തിനിടെ വ്യക്തമാക്കി.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

ഇന്ത്യന്‍-ഇസ്രയേല്‍ സുരക്ഷാ ഏജന്‍സികള്‍ തമ്മിലുളള ഏകോപനത്തില്‍ ഇരു നേതാക്കളും തൃപ്തി പ്രകടിപ്പിച്ചു. ഇരു രാജ്യങ്ങളിലെയും കൊവിഡിനെതിരായ പോരാട്ടങ്ങളും പുരോഗതികളും സംഭാഷണത്തില്‍ വിഷയമായി. ഈ മേഖലയില്‍ കൂടുതല്‍ സഹകരണത്തിനുളള സാധ്യതകളെക്കുറിച്ചും ചര്‍ച്ച ചെയ്തു.

Contact the author

Web Desk

Recent Posts

National Desk 11 months ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 11 months ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 11 months ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 11 months ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More