LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

അലന് പരീക്ഷയെഴുതാൻ അനുമതി

യുഎപിഎ കേസിൽ  അറസ്റ്റിലായ അലൻ ഷുഹൈബിന് എൽഎൽബി പരീക്ഷയെഴുതാൻ അനുമതി. കണ്ണൂർ സർവകലാശാലയാണ് അലന് പരീക്ഷയെഴുതാൻ അനുമതി നൽകിയത്.

പരീക്ഷയെഴുതാൻ അനുമതി തേടി അലൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ മാസം 18-ന് നടക്കുന്ന രണ്ടാം സെമസ്റ്റർ എൽഎൽബി പരീക്ഷ എഴുതാൻ അനുമതി തേടിയാണ് അലന്‍ കോടതിയെ സമീപിച്ചത്. വിദ്യാര്‍ത്ഥിയെന്ന് പരിഗണിച്ച്  അനുമതി നല്‍കണം എന്നായിരുന്നു അലന്‍റെ ഹര്‍ജി. ഹർജിയിന്മേൽ കണ്ണൂർ സർവകലാശാല  നിലപാട് കോടതി ആരാഞ്ഞിരുന്നു. തുടർന്ന് സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് പരക്ഷയെഴുതാൻ തടസ്സമില്ലെന്ന് സർവകലാശാല അറിയിച്ചത്.

കണ്ണൂർ സർവകലാശാല പാലയാട് ക്യാമ്പസിലെ വിദ്യാര്‍ത്ഥിയാണ് അലന്‍. അലന്‍റെയും താഹയുടെയും റിമാന്‍റ് കാലാവധി  കൊച്ചിയിലെ പ്രത്യേക എൻഐഎ കോടതി അടുത്ത മാസം 13 വരെ നീട്ടിയിരുന്നു

Contact the author

web desk