LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

അലനെയും താഹയെയും പാര്‍ട്ടി പുറത്താക്കി; അവര്‍ മാവോയിസ്റ്റുകള്‍ തന്നെ- കോടിയേരി

തിരുവനന്തപുരം: മാവോയിസ്റ്റ് ബന്ധമാരോപിച്ച് യുഎപിഎ ചുമത്തി അറസ്റ്റു ചെയ്ത അലനും താഹയും മാവോയിസ്റ്റുകള്‍ തന്നെയാണെന്നും അവരെ പാര്‍ട്ടി  പുറത്താക്കിയതായും  സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍  പറഞ്ഞു. "ഇരുവരെയും ഒരു മാസം മുന്‍പാണ് പാര്‍ട്ടിയില്‍ നിന്ന്  പുറത്താക്കിയത്. അവര്‍ ഇരുവരും മാവോവാദികളാണെന്ന കാര്യത്തില്‍ പാര്‍ട്ടിക്ക് യാതൊരു  സംശയവുമില്ല. അവര്‍ പാര്‍ട്ടിയിലും മാവോയിസ്റ്റ് പാര്‍ട്ടിയിലും ഒരേ സമയം പ്രവര്‍ത്തിക്കുകയായിരുന്നു. അങ്ങനെ പ്രവര്‍ത്തിക്കാന്‍ പാര്‍ട്ടി അംഗങ്ങള്‍ക്ക് അവകാശമില്ല. ഇക്കാരണത്താലാണ് രണ്ടുപേരെയും സിപിഎം പുറത്താക്കിയത്. ഇക്കാര്യം ശനിയാഴ്ച ചേര്‍ന്ന സംസ്ഥാന കമ്മിറ്റിയില്‍ കോഴിക്കോട് ജില്ലാ കമ്മിറ്റി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്''- കോടിയേരി പറഞ്ഞു. ''പിന്നെ ഇരുവരും മാവോയിസ്റ്റ് സിന്ദാബാദ് എന്ന് മുദ്രാവാക്യം വിളിച്ചിട്ടുണ്ട്; ഇതുതന്നെ അവര്‍ മാവോയിസ്റ്റുകളാണ് എന്നതിന് തെളിവല്ലേ''-  കോടിയേരി ചോദിച്ചു.

എന്‍ഐഎ കേസ്  ഏറ്റെടുത്ത നടപടി ശരിയല്ല. ഇത് പാര്‍ട്ടി നിലപാടാണ്. സംസ്ഥാന സെക്രട്ടേറിയറ്റ് ഇക്കാര്യം നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. അത് പിടിക്കപ്പെട്ടവര്‍ പാര്‍ട്ടിക്കാരാണോ എന്ന് നോക്കിയല്ല. കേരളം അന്വേഷിച്ചു കൊണ്ടിരിക്കുന്ന ഒരു കേസ്, അനുവാദം ഇല്ലാതെ കേന്ദ്രം ഏറ്റെടുക്കുന്നത് ശരിയല്ല എന്നാണ് ഞങ്ങളുടെ നിലപാട്. തീരുമാനം പുന:പരിശോധിക്കണം എന്നാവശ്യപ്പെട്ടാണ് മുഖ്യമന്ത്രി കേന്ദ്ര ത്തിനു കത്തെഴുതിയതെന്നും കോടിയേരി പറഞ്ഞു. 

അലനെയും താഹയെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിട്ടില്ലെന്നും, പുറത്താക്കിയാല്‍ നിങ്ങള്‍ അറിയില്ലെ എന്നുമായിരുന്നു സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്‍ കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് പറഞ്ഞത്. അവര്‍ വലിയ മാവോവാദികളാണ് എന്ന് കരുതുന്നില്ലെന്നും  കുട്ടികള്‍ എന്ന നിലയില്‍ എന്തെങ്കിലും തരത്തിലുള്ള ഭ്രമത്തില്‍ അവര്‍ പെട്ടുപോയിട്ടുണ്ടെങ്കില്‍ തിരുത്തിയെടുക്കുമെന്നും പി.മോഹനന്‍ പറഞ്ഞിരുന്നു. അവര്‍ ജുഡീഷ്യല്‍ കസ്റ്റ ഡിയിലായതിനാല്‍ പാര്‍ട്ടിക്ക് അവരുടെ ഭാഗം കേള്‍ക്കാന്‍ കഴിഞ്ഞിട്ടില്ല. അതുകേള്‍ക്കാതെ നടപടിയെടുക്കാനുമാവില്ല എന്നുകൂടി മോഹനന്‍ മാസ്റ്റര്‍ പറഞ്ഞിരുന്നു. എന്നാല്‍   ഇതിനു  തീര്‍ത്തും  കടക വിരുദ്ധമായ നിലപാടാണ് ഇപ്പോള്‍ ചികിത്സ കഴിഞ്ഞെത്തിയ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എടുത്തിരിക്കുന്നത്. 

 

Contact the author

News Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More