LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

അടുത്ത വര്‍ഷംമുതൽ ബി.ഐ.എസ് സ്വർണം മാത്രം; ചെറുകിട സ്വര്‍ണ്ണ വ്യാപാരികള്‍ ആശങ്കയില്‍

2021 ജനുവരി 15-മുതൽ ബി.ഐ.എസ് (ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്) ഹാൾമാർക്കുള്ള സ്വർണം മാത്രമെ വിൽക്കാനാവൂ. ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് ഡൽഹിയിൽ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. സ്വർണാഭരണങ്ങളുടെ നിലവാരം ഉയർത്താനാണ് നടപടിയെന്ന് ബി.ഐ.എസ്  അധികൃതർ വ്യക്തമാക്കി. ബി.ഐ.എസ്  ഹോൾമാർക്ക് ഇല്ലാത്ത സ്വർണം വിറ്റാൽ ഒരു ലക്ഷം രൂപ പിഴ നൽകേണ്ടി വരും. 14 , 18, 22 എന്നീ കാരറ്റുകളില്‍ മാത്രമെ 2021 ജനുവരി 15 മുതൽ വിൽപന  അനുവദിക്കുകയുള്ളു. ഏത് ചെറിയ ആഭരണത്തിലും ബി.ഐ.എസ് ഹാൾമാർക്കിംഗ് നിർബന്ധമാക്കും.

ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡിൽ രജിസ്റ്റർ ചെയ്യാനും, സ്വര്‍ണ്ണത്തിന്‍റെ പരിശുദ്ധി ഉറപ്പാക്കുന്നതിനും, സ്വർണ്ണാഭരണങ്ങളുടെ നിർബന്ധിത ഹാൾമാർക്കിംഗ് നടപ്പാക്കാനും ജ്വല്ലറികൾക്ക് ഒരു വർഷത്തെ സമയം നൽകിയിട്ടുണ്ട്. ഇത്തരം ഒരു നിയന്ത്രണം നടപ്പാക്കുമെന്ന സൂചന നേരത്തെ ഉണ്ടായിരുന്നു. രാജ്യത്തെ ചെറുകിട സ്വർണ വ്യാപാരികളെ ആശങ്കയിലാക്കുന്നതാണ് കേന്ദ്രസർക്കാർ തീരുമാനം. നാല് ലക്ഷത്തിലധികം ചെറുകിട വ്യാപാരികളാണ് ഈ മേഖലയിൽ ഉള്ളത്. ഇവരിൽ ചെറിയ വിഭാഗം മാത്രമാണ് ബി.ഐ.എസ് മാനദണ്ഡമനുസരിച്ചുള്ള സ്വർണം വിൽക്കുന്നത്.  സ്വർണം സമ്പാദ്യമായി വാങ്ങുന്നവരെയും കേന്ദ്രസർക്കാറിന്‍റെ തീരുമാനം ദോഷകരമായി ബാധിക്കും.

Contact the author

Web Desk

Recent Posts

National Desk 2 weeks ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 2 weeks ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 2 weeks ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 2 weeks ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More