LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

എച്ച് 1ബി വിസയുള്ളവര്‍ക്ക് തിരികെ വരാം; ഇളവുമായി ട്രംപ്

എച്ച്-1ബി വിസയുള്ളവര്‍ക്ക് തിരികെ വരാമെന്ന് ട്രംപ് ഭരണകൂടം. നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതിന് മുമ്പുണ്ടായിരുന്ന അതേ ജോലികളില്‍ തിരികെ പ്രവേശിക്കാനാണെങ്കില്‍ മാത്രമേ തിരികെ വരാന്‍ അനുമതിയുള്ളുവെന്ന നിബന്ധനയോടയാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. ഇത്തരത്തിൽ‌ വരുന്നവര്‍ക്ക് തങ്ങളുടെ ഭാര്യയെയും കുട്ടികളെയും കൂടെ കൊണ്ടുവരാനും അനുവാദം നല്‍കുമെന്നാണ് യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സ്റ്റേറ്റ് അഡ്വൈസറി അറിയിച്ചിരിക്കുന്നത്.

ജൂണ്‍ 22നാണ് രാജ്യത്തെ തൊഴിലില്ലായ്മ വര്‍ധിക്കുന്നുവെന്ന കണക്കുകള്‍ ചൂണ്ടിക്കാട്ടി അമേരിക്ക വിദേശതൊഴിലാളികള്‍ക്കുള്ള എച്ച് 1 ബി, എച്ച് 4 വിസകള്‍ നിര്‍ത്തിവച്ചത്. തുടര്‍ന്ന്, ആ തീരുമാനം എല്ലാ രംഗത്തും വലിയ പ്രശ്‌നമുണ്ടാക്കുന്നുവെന്നും സാമ്പത്തികം മാത്രമല്ല, അത് കുടുംബങ്ങളെ പോലും അനാഥമാക്കിയെന്നും അടക്കമുള്ള രൂക്ഷമായ വിമര്‍ശനങ്ങള്‍ക്കും കാരണമായിരുന്നു.

ഇപ്പോള്‍ നിയന്ത്രങ്ങള്‍ നീക്കിയെങ്കിലും കോവിഡ് ആഘാതത്തില്‍ നിന്ന് അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥയെ അടിയന്തരമായി കരകയറ്റുന്നതിന് അത്യന്താപേക്ഷിതമായ തൊഴിൽ സാഹചര്യമൊരുക്കുന്നതാകണം മടങ്ങിവരവെന്ന് അധികൃതർ നിഷ്കര്‍ഷിക്കുന്നുണ്ട്.

Contact the author

Web Desk

Recent Posts

International Desk 11 months ago
International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International Desk 11 months ago
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More