LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

രാജസ്ഥാനിൽ സർക്കാറിനെതിരെ നാളെ അവിശ്വാസ പ്രമേയം അവതരിപ്പിക്കും. ​ഗെഹ്ലോട്ട് സർക്കാർ അധികകാലം നിലനിൽക്കില്ലെന്ന് ബിജെപി

രാജസ്ഥാനിൽ അശോക് ​ഗെഹ്ലോട്ട് സർക്കാറിനെ അട്ടിമറിക്കുമെന്ന സൂചന നൽകി ബിജെപി നേതാവ് വസുന്ധര രാജെ. അശോക് ​ഗെഹ്ലോട്ട് സർക്കാർ അധികകാലം നീണ്ടു നിലനിൽക്കില്ലെന്ന് വസുന്ധര രാജെ അഭിപ്രായപ്പെട്ടു. സർക്കാറിനെതിരായ അവിശ്വാസം കൊണ്ടു വരാനിരിക്കെയാണ് വസുന്ധരയുടെ പ്രസ്താവന. നിയമസഭയിൽ നാളെയാണ് ബിജെപി അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നത്. പ്രമേയം അവതരണത്തിന് മുന്നോടിയായ ബിജെപി എംഎൽഎമാർ യോ​ഗം ചേരും. കൂറുമാറ്റത്തിനുള്ള സാധ്യതകൾ പരിശോധിക്കാനാണ് യോ​ഗം ചേരുന്നത്.പ്രതിപ​ക്ഷ നേതാവ് ​​ഗുലാബ് ചന്ദ് കതാരിയയാണ് പ്രമേയം അവതരിപ്പിക്കുക. കോൺ​ഗ്രസിലെ പ്രശ്നങ്ങളാണ് ബിജെപിക്ക് പ്രതീക്ഷ നൽകുന്നത്. അതേ സമയം തെറ്റിദ്ധാരണകൾ നീക്കി മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രി അശോക് സിം​ഗ് ​ഗെ​ഹ്ലോട്ട് പറഞ്ഞു. ജനാധിപത്യത്തെ സംരക്ഷിക്കുകയാണ് പ്രഥമ കടമയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒരുമാസം നീണ്ടു നിന്ന  രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്ക് ഒടുവിലാണ് സംസ്ഥാനത്ത് കോൺ​ഗ്രസിന് അൽപം ആശ്വസിക്കാൻ ഇടം കിട്ടിയത്. സച്ചിൻ പൈലറ്റ് പാർട്ടി വിട്ടതുമായി ബന്ധപ്പെട്ട പ്രശ്നം ഏറെ പണിപ്പെട്ടാണ് പരി​ഹരിച്ചത്. ഹൈക്കമാന്റുമായി നടത്തിയ ചർച്ചകൾക്കൊടുവിലാണ് സച്ചിൻ പാർട്ടിയിലേക്ക് തിരിച്ചു വന്നത്.

Contact the author

Web Desk

Recent Posts

National Desk 1 year ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 1 year ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 1 year ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 1 year ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 3 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 3 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More