LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

അമേരിക്കയിലെ ഡെത്ത് വാലിയില്‍ ഭൂമിയിലെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തി

കാലിഫോർണിയയിലെ ഡെത്ത് വാലി നാഷണൽ പാർക്കിൽ എക്കാലത്തെയും ഉയർന്ന താപനില രേഖപ്പെടുത്തി. 130 എഫ് (54.4 സി) താപനിലയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. യു‌എസ് ദേശീയ കാലാവസ്ഥാ ഏജന്‍സിയാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ വെളിപ്പെടുത്തിയത്. യുഎസിന്റെ പടിഞ്ഞാറൻ തീരത്ത് ഉഷ്ണ തരംഗം രൂക്ഷമാകുന്നു എന്ന വാര്‍ത്തകള്‍ പുറത്തുവരുന്നതിനിടെയാണ് ചൂട് സര്‍വ്വകാല റെക്കോര്‍ഡില്‍ എത്തിയത്. ഈ ആഴ്ച താപനില ഇനിയും ഉയരുമെന്ന് പ്രവചിക്കപ്പെടുന്നു.

2013 ൽ ഡെത്ത് വാലിയില്‍ രേഖപ്പെടുത്തിയ 129.2 എഫ് (54 സി) ആയിരുന്നു സമീപകാലത്ത്  ഭൂമിയില്‍ രേഖപ്പെടുത്തപ്പെട്ട ഏറ്റവും ഉയർന്ന താപനില. ഒരു നൂറ്റാണ്ട് മുമ്പ് 56.6 സി എന്ന അതിരൂക്ഷമായ താപനില രേഖപ്പെടുത്തിയതും ഇതേ പ്രദേശത്താണ്.

നിലവിലെ ഹീറ്റ് വേവ് തെക്ക്-പടിഞ്ഞാറ് അരിസോണ മുതൽ വടക്ക്-പടിഞ്ഞാറ് വാഷിംഗ്ടൺ സ്റ്റേറ്റ് വരെ നീളുന്നു. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ഇത് ഏറ്റവും ഉയർന്ന നിലയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. അത് കഴിഞ്ഞാല്‍ ചൂടിന്റെ കാഠിന്യം കുറയും. 

Contact the author

Environmental Desk

Recent Posts

Web Desk 1 year ago
Environment

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മരം കാണാന്‍ പോകുന്നതിന് മുന്‍പ് രണ്ടുവട്ടം ആലോചിക്കുക; കാരണമിതാണ്!!

More
More
Web Desk 1 year ago
Environment

ഒരിക്കലെങ്കിലും കണ്ടിരിക്കണം ഈ വെളുത്ത മരുഭൂമി!

More
More
Web Desk 1 year ago
Environment

സ്വര്‍ണം ഒഴുകുന്ന 'സുബര്‍ണരേഖ'

More
More
Web Desk 1 year ago
Environment

സൂര്യന്‍ പകുതി ആയുസ് പിന്നിട്ടു

More
More
Web Desk 3 years ago
Environment

അഗ്നിപർവതത്തിന് മുകളില്‍ ഭിന്നലിംഗക്കാര്‍ക്കായി ആത്മാക്കളെ കുടിയിരുത്തിയ ഒരു ക്ഷേത്രം

More
More
Web Desk 3 years ago
Environment

കടലിന്‍റെ അടിയില്‍ വമ്പന്‍ പഞ്ചസാര മലകള്‍!

More
More