LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

നീറ്റ്, ജെഇഇ പരീക്ഷകൾ മാറ്റിവയ്ക്കില്ലെന്ന് സുപ്രീം കോടതി

2020 സെപ്റ്റംബറിൽ നടക്കാനിരുന്ന നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്), ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ (ജെഇഇ) എന്നിവ മാറ്റിവയ്ക്കില്ലെന്ന് സുപ്രീം കോടതി. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ പരീക്ഷ മാറ്റിവയ്ക്കണമെന്ന ഹർജികള്‍ കോടതി തള്ളി. മതിയായ മുൻകരുതലുകളോടെ പരീക്ഷകൾ നടത്തുമെന്ന് അധികൃതർ ഉറപ്പ് നൽകിയതിന്റെ അടിസ്ഥാനത്തിലാണ് ഹർജികള്‍ തള്ളിയത്.

വിദ്യാർത്ഥികളുടെ ഭാവി കൂടുതൽ കാലം അപകടത്തിലാക്കുന്ന ഒരു തീരുമാനവും എടുക്കാന്‍ കഴിയില്ലെന്ന് കോടതി പറഞ്ഞു. മതിയായ മുൻകരുതലുകളോടെ പരീക്ഷകൾ നടത്തുമെന്ന് അധികൃതർ ഉറപ്പ് നൽകിയിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു. ജെഇഇ മെയിൻ സെപ്റ്റംബർ 1 മുതൽ 6 വരെയും നീറ്റ് സെപ്റ്റംബർ 13 നും നടക്കും. സെപ്റ്റംബർ 27-നാണ് ജെഇഇ അഡ്വാൻസ്ഡ്.

കൊറോണ വൈറസ് മഹാമാരി മൂലം ഈ വർഷം രണ്ടുതവണ ഈ പരീക്ഷകള്‍ മാറ്റിവച്ചിരുന്നു. ഇനിയും മാറ്റിവയ്ക്കണമെന്ന് വിദ്യാർത്ഥികൾ ആവശ്യപ്പെട്ടതോടെയാണ് വിഷയം കോടതിയില്‍ എത്തിയത്.


Contact the author

Edu Desk

Recent Posts

National Desk 2 years ago
Education

ജെഎന്‍യുവിലെ ആദ്യ വനിതാ വിസിയായി നിയമിക്കപ്പെട്ടത് ഗോഡ്‌സെ ആരാധിക

More
More
Web Desk 2 years ago
Education

മുഗൾ രാജാക്കന്മാരുടെ ചരിത്രം ഒഴിവാക്കണമെന്ന കേന്ദ്രനിർദേശം കേരളം തള്ളും

More
More
Web Desk 2 years ago
Education

ഒന്നരവർഷത്തെ ഇടവേളക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ നാളെ തുറക്കും

More
More
Web Desk 3 years ago
Education

പ്ലസ്‌ വണ്‍ പ്രവേശന നടപടികള്‍ ഓഗസ്റ്റ്‌ 17-ന് ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

More
More
Web Desk 3 years ago
Education

ഹയര്‍സെക്കന്‍ഡറി സേ, ഇംപ്രൂവ്മെന്‍റ് പരീക്ഷക്ക് അപേക്ഷിക്കാനുള്ള തിയതി നീട്ടി

More
More
Web Desk 3 years ago
Education

സി.ബി.എസ്.ഇ പ്ലസ്‌ ടു പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.37 ശതമാനം വിജയം

More
More