LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ട്രംപ് ഏറ്റവും മോശം പ്രസിഡന്റ്: മിഷേൽ ഒബാമ

അമേരിക്കക്ക് ലഭിച്ച ഏറ്റവും മോശം പ്രസിഡന്റാണ് ഡോണള്‍ഡ് ട്രംപെന്ന് മിഷേൽ ഒബാമ. യു.എസ് ഡെമോക്രാറ്റിക് നാഷനൽ കൺവെൻഷനെ അഭിസംബോധന ചെയ്​ത്​ സംസാരിക്കവെയാണ് അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപിനെതിരെ അവര്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. 

'മറ്റുള്ളവരോട് യാതൊരു സഹാനുഭൂതിയും ദയയുമില്ലാത്തയാളാണു ട്രംപ്. ഈ തിരഞ്ഞെടുപ്പിൽ അനിവാര്യമായ മാറ്റം സംഭവിച്ചില്ലെങ്കിൽ‍ കാര്യങ്ങൾ കൈവിട്ടു പോകും' -മിഷേൽ പറഞ്ഞു. ഏതെങ്കിലും തരത്തിലുള്ള നേതൃത്വത്തിനോ ഒരു ആശ്വാസത്തിനോ അല്ലെങ്കിൽ സ്ഥിരതയ്ക്കോ വേണ്ടി വൈറ്റ്ഹൗസിനെ ഉറ്റു നോക്കുമ്പോഴൊക്കെ നമുക്ക് ലഭിക്കുന്നത് അസ്ഥിരതയും വിഭജനങ്ങളും സഹാനുഭൂതിയുടെ അഭാവവും മാത്രമാണെന്നും അവര്‍' തുറന്നടിച്ചു.

നവംബർ 3 ചൊവ്വാഴ്ചയാണ് അമേരിക്കയില്‍ പൊതു തിരഞ്ഞെടുപ്പ് നടക്കുന്നത്. ഡെമോക്രാറ്റിക് സ്ഥാനാർഥി ജോ ബൈഡനുവേണ്ടി വോട്ടുതേടുകയായിരുന്നു യുഎസിന്റെ മുൻപ്രഥമ വനിത. വിർച്വൽ പ്രചാരണ പരിപാടികളാണ് ഇപ്പോള്‍ കാര്യമായും നടക്കുന്നത്. മുൻകൂട്ടി റെക്കോർഡുചെയ്‌ത പ്രസംഗങ്ങള്‍ക്ക് ജനങ്ങളില്‍ എത്രത്തോളം സ്വാധീനം ചെലുത്താന്‍ കഴിയുമെന്നത് ഇനിയും കണ്ടറിയേണ്ടിയിരിക്കുന്നു.

Contact the author

International Desk

Recent Posts

International Desk 11 months ago
International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International Desk 11 months ago
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More