LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

'തെരുവില്‍ രക്തമൊഴുക്കി അധികാരത്തില്‍ തുടരാന്‍ ഞാനില്ല': മാലി പ്രസിഡന്റ് രാജിവച്ചു

മാലിയില്‍ സൈനിക കലാപം രൂക്ഷമായതോടെ പ്രസിഡന്റ് ഇബ്രാഹിം ബൗബാക്കർ കെയ്റ്റ രാജിവച്ചു. പ്രസിഡന്‍റിനേയും പ്രധാന മന്ത്രിയേയും കലാപകാരികളായ പട്ടാളക്കാർ ബന്ദികളാക്കിയിരുന്നു. എന്നാല്‍, ഇന്നലെ മാലിയുടെ ദേശീയ ചാനലില്‍ പ്രത്യക്ഷപ്പെട്ട ബൗബാക്കർ കെയ്റ്റ താന്‍ രാജിവയ്ക്കുകയാണെന്നും പാര്‍ലമെന്റ്റ് പിരിച്ചുവിടുകയാണെന്നും പ്രഖ്യാപിക്കുകയായിരുന്നു.

'തെരുവില്‍ രക്തമൊഴുക്കി അധികാരത്തില്‍ തുടരാന്‍ ഞാനില്ല' എന്നാണ് രാജി പ്രഖ്യാപിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞത്. ഇബ്രാഹിം ബൗബാക്കർ കെയ്റ്റ സ്ഥാനമൊഴിയണമെന്നാവശ്യപ്പെട്ടാണ് ചൊവ്വാഴ്ച സൈനികനീക്കമുണ്ടായത്. ഈ ആവശ്യമുന്നയിച്ച് മാസങ്ങളായി മാലിയിൽ പ്രക്ഷോഭം നടന്നുവരുകയാണ്. സർക്കർ രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം നടത്തുന്നവരും പട്ടാളക്കാർക്കൊപ്പം ചേർന്നതോടെ സ്ഥിതിഗതികള്‍ ഗുരുതരമായി.

സായുധരായ പട്ടാളക്കാർ പ്രസിഡന്റിന്റെ സ്വകാര്യ വസതി വളയുകയും ആകാശകത്തേക്ക് വെടിവെക്കുകയും ചെയ്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. തുടര്‍ന്നാണ്‌ അദ്ദേഹത്തെ പട്ടാളം ബന്ദിയാക്കിയത്. ജിഹാദികളുമായുള്ള നിരന്തരമായ പോരാട്ടവും, ശമ്പളമില്ലായ്മയുമാണ് പട്ടാളത്തെ കലാപത്തിലേക്ക് നയിച്ചത്.

Contact the author

International Desk

Recent Posts

International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More