LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ശശിതരൂരിനെ വിവരസാങ്കേതിക വകുപ്പിന്റെ പാർലമെന്ററി സമിതിയുടെ അധ്യക്ഷപദവിയില്‍നിന്നും നീക്കണമെന്ന് ബിജെപി

ശശിതരൂരിനെ വിവരസാങ്കേതിക വകുപ്പിന്റെ പാർലമെന്ററി സമിതിയുടെ അധ്യക്ഷപദവിയില്‍ നിന്നും മാറ്റണമെന്ന് ബിജെപി. ബിജെപിയുടെ വിദ്വേഷ ഭാഷണങ്ങള്‍ക്കെതിരെ ഫേസ്ബുക്ക് നടപടി സ്വീകരിക്കുന്നില്ലെന്ന യുഎസ് മാധ്യമമായ വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വിശദീകരണം നല്‍കാന്‍ നേരിട്ട് സമിതിക്കുമുന്നില്‍ ഹാജരാകണമെന്ന് തരൂര്‍ ഫേസ്ബുക്കിനോട് ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍, തരൂരിന്റെ നടപടി ഏകപക്ഷീയമാണെന്നും, സമിതി അംഗങ്ങളോടുപോലും ചര്‍ച്ചചെയ്യാതെ എടുത്ത തീരുമാനമാണെന്നും ചൂണ്ടിക്കാട്ടി അദ്ദേഹത്തെ അധ്യക്ഷ പദവിയിൽ നിന്ന് മാറ്റണമെന്ന് ബിജെപി സ്പീക്കറോട് ആവശ്യപ്പെട്ടു. ചട്ടം 276 പ്രകാരം തരൂർ ഇല്ലാത്ത അധികാരം ആണ് ഉപയോഗിച്ചതെന്നാണ് ഇക്കാര്യത്തിലെ ബിജെപി പക്ഷം. സമിതിയിലെ പാർട്ടി പ്രതിനിധി നിഷികന്ത് ദുബേയാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി സ്പീക്കർക്ക് കത്ത് നൽകിയത്.

തരൂരിനോട് വിശദീകരണം വാങ്ങിയ ശേഷമാകും ഇക്കാര്യത്തിൽ സ്പീക്കർ തീരുമാനമെടുക്കുക. എന്നാല്‍ ബിജെപി അംഗങ്ങള്‍ ഭൂരിപക്ഷമുള്ള സമിതിയില്‍നിന്നും അദ്ദേഹത്തെ നീക്കം ചെയ്യുക എന്നത് അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല.

Contact the author

National Desk

Recent Posts

National Desk 11 months ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 11 months ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 11 months ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 11 months ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More