LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

മദ്യ വിൽപനക്കുള്ള സമയം നീട്ടണമെന്ന് ബെവ്കോ

 മദ്യ വിൽപനക്കുള്ള സമയം നീട്ടണമെന്ന് ബെവ്കോ. ഇക്കാര്യം ആവശ്യപ്പെട്ട് ബെവ്കോ എംഡി സംസ്ഥാന സർക്കാറിന് കത്തയച്ചു. ഓണക്കാലത്തെ ഡിമാന്റ് മുന്നിൽ കണ്ടാണ് ബെവ്കോ വിൽപന സമയം നീട്ടണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. നിലവിൽ രാവിലെ 9 മണിമുതൽ വൈകീട്ട് 5 മണിവരെയാണ് ബെവ്കോ ഔട്ടലറ്റുകൾ പ്രവർ‍ത്തിക്കുന്നത്. വൈകീട്ട് രണ്ട് മണിക്കൂർ കൂടി വിൽപന സമയം കൂട്ടണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കണ്ടെയ്ൻമെന്റ് സോണുകളിൽ അല്ലാത്ത പ്രദേശങ്ങളിൽ മറ്റ് കടകൾക്ക് 7 മണിവരെ പ്രവർത്തിക്കാൻ അനുമതിയുണ്ട്. ഇത് ബെവ്കോക്ക് കൂടി ബാധകമാക്കണമെന്നാണ് ആവശ്യം. സമയം കൂട്ടിയാൽ വിൽപനയിൽ വർദ്ധനവുണ്ടാകുമെന്നാണ് പ്രതീക്ഷ.

ഓണം സീസൺ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നൽക്കെ ബെവ്കോയുടെ ആവശ്യത്തിൽ എക്സൈസ് വകുപ്പ് ഉടൻ തീരുമാനം എടുക്കും. ലോക്ഡൗൺ പിൻവലിച്ചതിനെ തുടർന്നുള്ള മാസങ്ങളിൽ ബെവ്കോയുടെ വിൽപനയിൽ വലിയ ഇടിവാണ് ഉണ്ടായിരിക്കുന്നത്. ഈ നഷ്ടം ഓണം വിൽപനയിലൂടെ മറികടക്കാനാണ് ബെവ്കോയുടെ ശ്രമം. ബെവ്കോ ഔട്ട് ലറ്റുകളിൽ ഓണം സീസണിലാണ് ഏറ്റവും കൂടുതൽ വിൽപന നടക്കുക.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More