LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കരിപ്പൂർ വിമാനാപകടത്തിൽ പരുക്കേറ്റ ഒരാൾ കൂടി മരിച്ചു

കരിപ്പൂർ വിമാനാപകടത്തിൽ പരുക്കേറ്റ ഒരാൾ കൂടി മരിച്ചു. വയനാട് തരുവണ സ്വദേശി വിപി ഇബ്രാഹിം ആണ് മരിച്ചത്. 58 വയസായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇബ്രാഹിം. ഇന്ന് രാവിലെയോടെ ആരോ​ഗ്യ നില വഷളാവുകയും അന്ത്യം സംഭവിക്കുകയുമായിരുന്നു. ഇതോടെ അപകടത്തിൽ മരിച്ചവുരുടെ എണ്ണം 19 ആയി.

ദുബായില്‍ നിന്നും 184 യാത്രക്കാരും ആറ് ജീവനക്കാരുമായി കരിപ്പൂരിലെത്തിയ ഐ.എക്‌സ് 1344 എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം  ഓഗസ്റ്റ് ഏഴിന് രാത്രിയാണ്  അപകടത്തില്‍പ്പെടുന്നത്. അതില്‍ രണ്ടുപേര്‍ വിമാനത്തിന്റെ  പൈലറ്റ് ദീപക് വസന്ത് സാഥേ, സഹ പൈലറ്റ് അഖിലേഷ് കുമാര്‍ എന്നിവരായിരുന്നു.

Contact the author

Web Desk