LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കേരള ഓട്ടോമൊബൈൽസ് ലിമിറ്റഡിന്റെ ഇ-ഓട്ടോകള്‍ പുറത്തിറങ്ങി

തിരുവനന്തപുരം: തലസ്ഥാനത്തെ ഗതാഗത സംവിധാനം ആധുനികവത്കരിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം കോർപ്പറേഷൻ സ്മാർട്ട് സിറ്റി പദ്ധതിയിലുൾപ്പെടുത്തി വാങ്ങിയ ഇലക്ട്രിക് ഓട്ടോകൾ പുറത്തിറക്കി. പൊതുമേഖല സ്ഥാപനമായ കേരള ഓട്ടോമൊബൈൽസ് ലിമിറ്റഡിന്റെ 15 ഇ-ഓട്ടോകളാണ് നിരത്തിലിറക്കിയത്. ഓട്ടോകളുടെ ഫ്ളാഗ് ഓഫ് വ്യവസായ മന്ത്രി ഇ.പി ജയരാജൻ നിർവഹിച്ചു. അന്തരീക്ഷ മാറ്റത്തിനുകാരണമായ കാർബൺ പുറംതള്ളൽ കുറക്കാൻ പരിസ്ഥിതി സൗഹൃദ ഇലക്ട്രിക് വാഹനങ്ങൾക്കു സാധിക്കുമെന്ന് മന്ത്രി പറഞ്ഞു. കെഎഎല്ലിന്റെ പ്രവർത്തനങ്ങൾ വിപുലീകരിക്കുമെന്നും ഇലക്ട്രിക് ഓട്ടോകൾക്ക് ഇന്ത്യക്കത്തു നിന്നും പുറത്തു നിന്നും ഓർഡറുകൾ ലഭിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഓട്ടോയുടെ താക്കോൽ ഗുണഭോക്താക്കൾക്ക് കൈമാറി.

കോർപ്പറേഷൻ പരിധിയിലെ ബിപിഎൽ വിഭാഗത്തിൽപ്പെട്ട 15 വനിതകളാണ് ഇ-ഓട്ടോ ഓടിക്കുക.സ്മാർട്ട് സിറ്റി തിരുവനന്തപുരം ലിമിറ്റഡ് കമ്പനി വാങ്ങിയ ഓട്ടോകൾ ഒന്ന് മുതൽ ഒന്നര വർഷത്തെ പ്രവർത്തനത്തിനുശേഷം ഗുണഭോക്താക്കൾക്ക് കൈമാറും. 2.95 ലക്ഷം രൂപയാണ് ഒരു ഓട്ടോയുടെ വില. ഒരു തവണ ചാർജിൽ 85 കിലോമീറ്റർ ഓടിക്കാൻ സാധിക്കും. ഒരു കിലോമീറ്ററിന് 0.5 രൂപമാത്രമാണ് പ്രവർത്തന ചെലവ്.

Contact the author

Web Desk

Recent Posts

National Desk 3 years ago
Automobile

പിൻസീറ്റിലും സീറ്റ് ബെൽറ്റ് നിര്‍ബന്ധമാക്കും - കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി

More
More
Web Desk 3 years ago
Automobile

ടയര്‍ കമ്പനികളുടെ പകല്‍കൊള്ള കയ്യോടെ പിടിച്ച് സിസിഐ; 1,788 കോടി രൂപ പിഴയടക്കണം

More
More
Web Desk 3 years ago
Automobile

പത്തുവര്‍ഷത്തെ കാത്തിരിപ്പ്; 1.84 കോടിയുടെ പോര്‍ഷെ കരേര സ്വന്തമാക്കി മംമ്ത മോഹന്‍ദാസ്

More
More
Web Desk 4 years ago
Automobile

ടാറ്റയുടെ പുതിയ ഇലക്ട്രിക് കാറിന് ക്രാഷ് ടെസ്റ്റിൽ 4 സ്റ്റാർ

More
More
Web Desk 4 years ago
Automobile

ഫാസ്റ്റ് ടാ​ഗു വഴി പമ്പുകളിൽ നിന്ന് ഇന്ധനം നിറക്കാം

More
More
Business Desk 4 years ago
Automobile

ഹിന്ദുസ്ഥാൻ പെട്രോളിയത്തിന്റെ പമ്പുകളിൽ ടാറ്റാ ഇലക്ട്രിക്ക് ചാർജിം​ഗ് സ്റ്റേഷനുകൾ സ്ഥാപിക്കും

More
More