LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ജെഇഇ നീറ്റ് പരീക്ഷകൾ മാറ്റി വയ്ക്കണമെന്ന് മമതാ ബാനർജി

കൊറോണാ വൈറസ് വ്യാപനത്തിന്റെ സാഹചര്യത്തിൽ ജെഇഇ നീറ്റ് പരീക്ഷകൾ മാറ്റിവയ്ക്കണമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള അവസാന വീഡിയോ കോൺഫറൻസിൽ ഈ ആവശ്യം ഉന്നയിച്ചതായി ബാനർജി അറിയിച്ചു. സെപ്റ്റംബറിൽ നടത്താൻ തീരുമാനിച്ചിരിക്കുന്ന ഈ പരീക്ഷകൾ അപകടസാധ്യത വിലയിരുത്തി സ്ഥിതിഗതികൾ നിയന്ത്രണത്തിൽ ആകുന്നതുവരെ മാറ്റിവയ്ക്കണം എന്നാണ് മമതാ ബാനർജി അഭ്യർത്ഥിച്ചത്. 

എല്ലാ വിദ്യാർത്ഥികളുടെയും സുരക്ഷ ഉറപ്പാക്കേണ്ടത് സർക്കാരിന്റെ കടമയാണെന്ന് മമതാ ബാനർജിയെ ഉദ്ധരിച്ചുകൊണ്ട് എൻഐഎ റിപ്പോർട്ട്  നൽകി. വിദ്യാർഥികളുടെ ജീവിതം വെച്ച് സർക്കാർ പന്താടുകയാണെന്ന് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. 

വിദ്യാർത്ഥികളുടെ 'മൻ കി ബാത്ത്' പ്രധാനമന്ത്രി കേൾക്കണമെന്നും പ്രവേശന പരീക്ഷകൾ മാറ്റി വയ്ക്കണമെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞിരുന്നു.

Contact the author

National Desk

Recent Posts

National Desk 11 months ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 11 months ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 11 months ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 11 months ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More