LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കരുണ സംഗീത നിശ: പൊലീസ് അന്വേഷണം ആരംഭിച്ചു

കൊച്ചിയിലെ കരുണ സംഗീത നിശയുടെ സംഘാടകര്‍ക്കെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചു. ജില്ലാ കളക്ടര്‍ എസ് സുഹാസ് കൈമാറിയ പരാതിയിലാണ് അന്വേഷണം ആരംഭിച്ചത്. സിറ്റി പൊലീസ് കമ്മീഷണറുടെ ഓഫീസിലെത്തി കളക്ടറും കമ്മീഷണറും കൂടിക്കാഴ്ച നടത്തി. തുടര്‍ന്ന് അന്വേഷണ ചുമതല ജില്ല ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ബിജി ജോര്‍ജിനെ ഏല്‍പ്പിക്കുകയായിരുന്നു. കരുണാ സംഗീത നിശയില്‍ കൊച്ചി മ്യൂസിക്കല്‍ ഫൗണ്ടേഷന്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്നാണ് പൊലീസ് അന്വേഷിക്കുക. അന്വേഷണം ആവശ്യപ്പെട്ട് ബിജെപി നേതാവ് സന്ദീപ് വാര്യരും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

ഇതിനിടെ കരുണ സംഗീത നിശയുടെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് കൊച്ചി മ്യൂസിക്കല്‍ ഫൗണ്ടേഷന്‍ പണം നല്‍കിയ രേഖകള്‍ കൈമാറണമെന്നാവശ്യപ്പെട്ട് റീജിയണല്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍  അയച്ച കത്ത് പുറത്ത് വന്നു. റീജ്യണൽ സ്പോർട്ട് സെന്ററിന്‍റെ കീഴിലുള്ള ഇൻഡോർ സ്റ്റേഡിയം സൗജന്യമായാണ് പരിപാടിക്ക് വിട്ടുനൽകിയത്. ദുരിതാശ്വാസ ഫണ്ടിലേക്ക് പണം നൽകിയതിന്‍റെ രേഖകൾ ആവശ്യപ്പെട്ട്  റീജിയണല്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍  ജനുവരിയില്‍   ഗായകന്‍ ഷഹബാസ് അമനാണ് കത്തയച്ചത്.  ജില്ലാ കളക്ടറുടെ നിര്‍ദേശപ്രകാരമാണ് രേഖകള്‍ ആവശ്യപ്പെടുന്നതെന്ന് കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ സംഘാടകർ കത്ത് പൂര്‍ണമായും അവ​ഗണിച്ചു

Contact the author

web desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More