കൊവിഡ്-19 നെതിരായി ചൈന അംഗീകരമില്ലാത്ത വാക്സിന് ജനങ്ങളില്‍ കുത്തിവയ്ക്കാന്‍ തുടങ്ങിയെന്ന് വാര്‍ത്തകള്‍. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സിനോഫാര്‍ം വികസിപ്പിച്ചെടുത്ത വാക്സിന് നിലവില്‍ യുണൈറ്റഡ് അറബ് എമിറേറ്റുകളില്‍ മൂന്നാം ഘട്ട പരീക്ഷണങ്ങള്‍ക്ക് വിധേയമാകുകയാണ്. എന്നാല്‍ മുതിര്‍ന്ന ചൈനീസ് ആരോഗ്യ ഉദ്യോഗസ്ഥന് സ്റ്റേറ്റ് ടെലിവിഷനില്‍ ജൂലൈ 22 മുതല്‍ ചൈനയിലെ ആളുകള്‍ക്ക് ഈ വാക്സിന് നല്‍കിക്കൊണ്ടിരിക്കുകയാണെന്ന് വെളിപ്പെടുത്തി.
ജൂലൈ 22 മുതല്‍ മെഡിക്കല്‍ തൊഴിലാളികള്‍ക്കും, സര്‍ക്കാര്‍ തൊഴിലാളികള്‍ക്കും ഈ വാക്സിന് നല്‍കുന്നുണ്ടെന്ന് ചൈനയിലെ കൊറോണ വൈറസ് വാക്സിന് വികസന പദ്ധതിയുടെ തലവന്‍ ഷെങ് സോങ്വേ സ്റ്റേറ്റ് ടെലിവിഷനില്‍ സമ്മതിച്ചിട്ടുണ്ട്, വാക്സിന് കൂടുതല്‍ പേര്‍ക്ക് നല്കാന് സാധ്യതയുണ്ടെന്നും വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. ''ജനസംഖ്യയിലെ പ്രത്യേക ഗ്രൂപ്പുകള്‍ക്കിടയില്‍ ആദ്യം പ്രതിരോധശേഷി ഉണ്ടാക്കുക എന്നതാണ് ഇതിന്റെ ഉദ്ദേശ്യം''എന്ന് ഷെങ് പറഞ്ഞതായി വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.