LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

അഫ്ഗാനിസ്ഥാനില്‍ പ്രളയം; 100 ഓളം പേര്‍ മരിച്ചു, നിരവധി പേര്‍ക്ക് പരുക്ക്

വടക്കന്‍ അഫ്ഗാനിസ്ഥാനിലെ പര്‍വാന്‍ പ്രവിശ്യയില്‍ ഉണ്ടായ  പ്രളയത്തില്‍ 100 ഓളം പേര്‍ മരിച്ചു. ആയിരക്കണക്കിന് പേര്‍ക്ക് പരിക്കേറ്റതായും അഞ്ഞൂറോളം വീടുകള്‍ തകര്‍ന്നതായും അഫ്ഗാനിസ്ഥാന്റെ ദുരന്തനിവാരണ മന്ത്രാലയം അറിയിച്ചു. തുടര്‍ച്ചയായി പെയ്ത പേമാരിയിലാണ്  പ്രളയം ഉണ്ടായത്. നഗരത്തില്‍ ആളുകള്‍ ഉറങ്ങിക്കിടക്കുകയായിരുന്നു ഈ സമയം. രക്ഷ പ്രവര്‍ത്തകര്‍ കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയിലൂടെ ആളുകള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്ന് അധികൃതര്‍ പറയുന്നു.

ദുരിതബാധിതര്‍ക്ക് അടിയന്തര സഹായം നല്‍കാൻ അഫ്ഗാന്‍ പ്രസിഡന്റ് അഷ്റഫ് ഘനി ഉത്തരവിട്ടു. പര്‍വാനിനു പുറമേ മറ്റ് പ്രവിശ്യകളിലും  വെള്ളപ്പൊക്കമുണ്ടായതായി ദുരന്തനിവാരണ മന്ത്രാലയം അറിയിച്ചു. അഫ്ഗാനിസ്ഥാന്റെ വടക്കന്‍, കിഴക്കന്‍ ഭാഗങ്ങളില്‍ വേനല്‍ക്കാലത്ത് കനത്ത മഴ   വെള്ളപ്പൊക്കത്തിന് കാരണമാവറുണ്ട്. ഈ മാസം ആദ്യം കിഴക്കന്‍ പ്രവിശ്യയായ നംഗര്‍ഹാറിലെ ഒരു ഗ്രാമത്തിലുണ്ടായ വെള്ളപ്പൊക്കത്തില്‍ 16 പേര്‍ മരിച്ചിരുന്നു.

Contact the author

Web Desk

Recent Posts

International Desk 11 months ago
International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International Desk 11 months ago
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More