LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

'ബ്ലാക്ക് പാന്തർ' ചാഡ് വിക് ബോസ്മാൻ അന്തരിച്ചു

പ്രമുഖ ഹോളിവുഡ് നടൻ ചാഡ് വിക് ബോസ്മാൻ അന്തരിച്ചു.43 വയസായിരുന്നു. ബ്ലോക്ക് ബസ്റ്റർ ചിത്രം ബ്ലാക്ക് പാന്തർ എന്ന ചിത്രത്തിലെ നായകനായിരുന്നു. ഈ ചിത്രത്തിലൂടെയാണ് ബോസ്മാൻ പ്രശസ്തനായത്. വയറിലെ ക്യാൻസർ ബാധയെ തുടർന്ന്  ലോസ് ആഞ്ചൽസിലെ വീട്ടിൽ വെച്ചാണ് അന്ത്യം സംഭവിച്ചത്. മരണ സമയത്ത് ഭാര്യയും മകനും ഒപ്പമുണ്ടായിരുന്നു. 4 വർഷമായി ക്യാൻസറിന് ചികിത്സയിലായിരുന്നു ബോസ്മാൻ.1977 നവംബർ 29 ന് അമേരിക്കയിലെ സൗത്ത് കരോലിനയിലാണ് ബോസ്മാൻ ജനിച്ചത്.

ഗോഡ്സ് ഓഫ് ഈജിപ്ത്, ക്യാപ്റ്റൻ അമേരിക്ക, ​ഗെറ്റ് ഓൺ അപ്,42 എന്നീ ചിത്രങ്ങളിലും അഭിനിയിച്ചിട്ടുണ്ട്. 2016 ലാണ് ബ്ലാക്ക് പാന്തർ പുറത്തിറങ്ങിയത്. തുടർന്ന് സൂപ്പർ താരപദവിയിലേക്ക് ബോസ്മാൻ ഉയർന്നു. പിന്നീട് അവഞ്ചേഴ്സ് ഇൻഫിനിറ്റി വാർ, അവഞ്ചേഴ്സ് എൻഡ് ​ഗെയിം തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു.

Contact the author

Web Desk

Recent Posts

International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More