LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

അഭ്യന്തര ഉപഭോഗം 40 വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കില്‍

ദല്‍ഹി: രാജ്യത്തെ  അഭ്യന്തര ഉപഭോഗ നിരക്ക് കഴിഞ്ഞ 40 വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കില്‍. ഇന്ത്യയുടെ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി സൂചിപ്പിക്കുന്ന ഈ വിവരം പുറത്തുവിട്ടത് ദേശീയ വിവര ശേഖരണ സമിതി അധ്യക്ഷന്‍ ബിമന്‍ റായിയാണ്. പ്രമുഖ  വാണിജ്യ വാര്‍ത്താ  പത്രികയായ  ബിസിനസ് സ്നുറ്റാന്‍ഡേര്‍ഡിനു നല്‍കിയ അഭിമുഖത്തിലാണ് ബിമന്‍ റായി വിവരം തുറന്നു പറഞ്ഞത്.

2018 വരെയുള്ള ആറുവര്‍ഷക്കാലയളവില്‍ അഭ്യന്തര ഉപഭോഗത്തില്‍ 3.7 ശതമാനത്തിന്‍റെ കുറവാണ് രേഖപ്പെടുത്തിയത്. ഇത് നാലുപതിറ്റാണ്ടിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കാണ്. രാജ്യത്തെ ജനങ്ങ ളുടെ വാങ്ങല്‍ ശേഷിയില്‍ വന്ന കുറവിനെയാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ദേശീയ വിവര ശേഖരണ സമിതിയുടെ സര്‍വേ പ്രകാരം  തയാറാക്കിയ റിപ്പോര്ട്ടിന്‍റെ അടിസ്ഥാനത്തിലാണ് അധ്യക്ഷന്‍ ബിമല്‍ റായി കണക്കുകള്‍ പുറത്തു വിട്ടത്.

എന്നാല്‍ ഈ റിപ്പോര്‍ട്ട് പുറത്ത് വിടേണ്ടതില്ലെന്ന തീരുമാനത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ എന്നും ബിമല്‍ റായി അഭിമുഖത്തില്‍ വ്യക്തമാക്കി. ഇക്കഴിഞ്ഞ മാസം 15-ന് നടന്ന   സമിതി യോഗത്തിലാണ് റിപ്പോര്‍ട്ട് പുറത്ത് വിടേണ്ടതില്ലെന്ന് തീരുമാനിച്ചതെന്നും അദ്ദേഹം അഭിമുഖത്തില്‍ വ്യക്തമാക്കി. 

രാജ്യത്തെ ജനങ്ങളുടെ ജീവിത നിലവാരം താഴുന്നതിന്‍റെയും പട്ടിണി പിടിമുറുക്കുന്നതിന്‍റെയും ലക്ഷണം എന്ന നിലയിലാണ്  സാമ്പത്തിക വിദഗ്ദര്‍ ഇതിനെ കാണുന്നത്. രാജ്യത്തെ പ്രമുഖ  കാര്‍ കമ്പനികള്‍ മുതല്‍ ബിസ്ക്കറ്റ് കമ്പനികള്‍ വരെ തങ്ങളുടെ വില്പ്പനയിലുണ്ടായ ഭീമമായ ഇടിവ്  കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍റെ ശ്രദ്ധയില്‍ കൊണ്ടുവന്നത് നേരത്തെ വാര്‍ത്തയായിരുന്നു. ഇത് ശരിവെക്കുന്നതാണ്  ദേശീയ വിവര ശേഖരണ സമിതിയുടെ സര്‍വേ ഫലം.

ഈ റിപ്പോര്‍ട്ടിനെതിരെ സര്‍ക്കാര്‍ രംഗത്ത് വന്നതും നേരത്തെ വാര്‍ത്തയായിരുന്നു. ദേശീയ വിവര ശേഖരണ സമിതി പോലുള്ള സ്ഥാപനങ്ങളുടെ സ്വതന്ത്ര പദവി നിലനിര്‍ത്തണമെന്നാവശ്യപ്പെട്ട് ഇരുന്നൂറോളം സാമ്പത്തിക ശാസ്ത്രകാരന്‍മാര്‍ കേന്ദ്ര സര്‍ക്കാരിന് കത്തയച്ചിരുന്നു. രാജ്യത്തെ സാമ്പത്തിക സ്ഥിതി വിവര കണക്കുകള്‍ ഏകോപിപ്പിക്കുകയാണ് ദേശീയ വിവര ശേഖരണ സമിതിയുടെ പ്രവര്‍ത്തനം.


Contact the author

Financial Desk

Recent Posts

National Desk 2 years ago
Economy

മാനവ വികസന സൂചികയില്‍ ഇന്ത്യ വീണ്ടും താഴേക്ക്; ബംഗ്ലാദേശും നേപ്പാളും ശ്രീലങ്കയുംവരെ മുന്നില്‍

More
More
Web Desk 2 years ago
Economy

മുല്ലപ്പൂവിന് പൊന്നുംവില; കാരണം ഇതാണ്

More
More
Web Desk 2 years ago
Economy

ജ്വല്ലറികള്‍ തമ്മില്‍ തർക്കം; കേരളത്തില്‍ സ്വര്‍ണ്ണത്തിന് പലവില

More
More
National Desk 2 years ago
Economy

വ്യാണിജ്യ ഗ്യാസിന് ഒറ്റ വര്‍ഷം കൊണ്ട് കൂട്ടിയത് 750 രൂപ; കുറച്ചത് 100 രൂപ മാത്രം

More
More
Web Desk 2 years ago
Economy

നിര്‍ബന്ധിത മത പരിവര്‍ത്തനം: പത്ത് വര്‍ഷം വരെ തടവ്, ബില്ല് ഇന്ന് കര്‍ണാടക നിയമസഭയില്‍ അവതരിപ്പിക്കും

More
More
National Desk 2 years ago
Economy

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ നടുവൊടിച്ച നോട്ട് നിരോധനത്തിന് അഞ്ചാണ്ട്

More
More