LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

വെഞ്ഞാറമൂട് കൊലപാതകം വീണു കിട്ടിയ അവസരമായി സിപിഎം ഉപയോഗിക്കുന്നെന്ന് മുല്ലപ്പള്ളി

വെഞ്ഞാറമൂട് കൊലപാതകം വീണു കിട്ടിയ അവസരമായി സിപിഎം ഉപയോഗിക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. കോൺ​​ഗ്രസ് കൊലപാതക രാഷ്ട്രീയത്തെ അം​ഗീകരിക്കുകയോ ന്യായീകരിക്കുകയോ ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു. 

വെഞ്ഞാറമൂട് കൊലപാതകവുമായി ബന്ധപ്പെട്ട് സിപിഎം വ്യാപകമായി ബോധപൂർവം അക്രമം നടത്തുകയാണ്. നൂറിലേറെ കോൺ​ഗ്രസ് ഓഫീസുകളും വായനശാലകളും തകർത്തിട്ടുണ്ട്. രണ്ട് സംഘങ്ങൾ തമ്മിൽ നടന്ന സംഘട്ടനത്തിന്റെ ഭാ​ഗമായാണ് വെഞ്ഞാറമൂട് കൊലപാതകം. കൊലപാതകത്തിൽ കോൺ​ഗ്രസിന് ബന്ധമില്ല. ഡിസിസി പ്രസിഡന്റ് സമർപ്പിച്ച റിപ്പോർട്ടിൽ കൊലപാതകത്തിൽ കോൺ​ഗ്രസ് പ്രാദേശിക നേതൃത്വത്തിനോ, പ്രവർത്തകർക്കോ പങ്കില്ലെന്നാണ് സൂചിപ്പിക്കുന്നത്. നിഷ്പക്ഷമായ അന്വേഷണം മുന്നോട്ട് പോകട്ടെ, അന്വേഷണത്തിൽ യാതൊരു തരത്തിലും ഇടപെടില്ല. ഇത്തരം സമീപനമാണ് സിപിഎമ്മിന്റെ ഭാ​ഗത്തുനിന്നും ഉണ്ടാകേണ്ടത്. ‍ഡിവൈഎഫ്ഐ നേതാക്കൾ പ്രകോപനപരമായ പ്രസ്താവനകളാണ് നടത്തുന്നത്. വിഷയം ആളിക്കത്തിക്കാനാണ് ഇവർ ശ്രമിക്കുന്നത്.

 ഓരോ മരണവും സിപിഎമ്മിന് ആഘോഷമാണ്, കൊലപാതകത്തെ ഉപയോ​ഗിച്ച് പിരിവെടുത്ത് മുന്നോട്ടു പോകുന്ന പാർട്ടിയാണ് അത്. കുറ്റകൃത്യങ്ങൾ ഉണ്ടാകാൻ പാടില്ലെന്ന് കോൺ​ഗ്രസ് നിലപാട് എടുത്തിട്ടുണ്ട്.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More