LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

മേയ്സാക് കൊടുങ്കാറ്റ്: അപകടം സംഭവിച്ചതിന് ഉദ്യോഗസ്ഥരെ ശിക്ഷിക്കുമെന്ന് ഉത്തര കൊറിയ

ബുധനാഴ്ച കിഴക്കൻ തീരത്ത് ചുഴലിക്കറ്റ് നാശനഷ്ടമുണ്ടാക്കിയതിന് പ്രാദേശിക ഉദ്യോഗസ്ഥരെ ശിക്ഷിക്കുമെന്ന് ഉത്തര കൊറിയ. മെയ്‌സാക് ചുഴലിക്കാറ്റിനെതിരായി തയ്യാറെടുക്കുന്നതിൽ പരാജയപ്പെട്ടതിന് തീരദേശ നഗരമായ വോൺസാനിലെ അധികാരികളെ  വർക്കേഴ്സ് പാർട്ടി പത്രം കുറ്റപ്പെടുത്തി. അധികാരികൾക്ക് നിരുത്തരവാദപരമായ മനോഭാവം ഉണ്ടെന്നും പത്രം ആരോപിച്ചു.

കാണാതായവരുടെയോ മരിച്ചവരുടെയോ കണക്കുകൾ പത്രം പറയുന്നില്ല എന്നാൽ നിരവധി പേർക്ക് പരിക്കേറ്റതായി പത്രം സൂചിപ്പിച്ചു. അപകടസാധ്യതയുള്ള പ്രദേശങ്ങൾ കണ്ടെത്താനും അവിടെയുള്ള എല്ലാ താമസക്കാരെയും ഒഴിപ്പിക്കുന്നതിനുമുള്ള പദ്ധതി ഉടൻ സംഘടിപ്പിക്കാൻ വോൺസാനിലെ പ്രാദേശിക അധികാരികൾക്ക് നിർദ്ദേശം ലഭിച്ചിരുന്നതായ് സിൻമുൻ ദിനപത്രം പറഞ്ഞു. ഭരണകക്ഷി നൽകിയ ഉത്തരവുകൾ പാലിക്കുന്നതിൽ ഉദ്യോഗസ്ഥർ പരാജയപ്പെട്ടുവെന്നും അതിൽ കുറ്റപ്പെടുത്തി. 

മറ്റൊരു കൊടുങ്കാറ്റായ ടൈഫൂൺ ബവി രാജ്യത്ത് ആഞ്ഞടിച്ചതിന്  ഒരാഴ്ചയ്ക്കുള്ളിലാണ്  ടൈഫൂൺ മെയ്‌സാക്ക് ഉത്തര കൊറിയയിൽ വീണ്ടും വൻ നാശം വിതച്ചത്.

Contact the author

International Desk

Recent Posts

International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More