LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഉപതെരഞ്ഞെടുപ്പുകൾ ഉപേക്ഷിക്കണമെന്ന് സംസ്ഥാന സർക്കാർ

ചവറ കുട്ടനാട് ഉപതെരഞ്ഞെടുപ്പുകൾ വേണ്ടെന്ന് വെക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. ഇത് സംബന്ധിച്ച് പ്രതിപക്ഷവുമായി ഉടൻ ചർച്ച നടത്തും. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലണ് തെരഞ്ഞെടുപ്പ് മാറ്റിവെക്കുന്നതിന്റെ സാധ്യതകൾ സർക്കാർ പരിശോധിക്കുന്നത്. രാഷ്ട്രീയ കക്ഷികൾ ഏകകണ്ഠമായി തീരുമാനം എടുത്താൽ മാത്രമെ തെരഞ്ഞുടപ്പ് കമ്മീഷൻ നിർദ്ദേഷം മുഖവിലക്ക് എടുക്കകയുള്ളു. തെരഞ്ഞെടുക്കുപ്പെടുന്ന എംഎൽഎക്ക് നാല് മാസം മാത്രമെ കാലാവധി ലഭിക്കുകയുള്ളു എന്നതും ഉപതെരെഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന നിർദ്ദേശത്തിന് കാരണമായിട്ടുണ്ട്. 

എന്നാൽ പ്രതിപക്ഷ പാർട്ടികൾ ഇത് സംബന്ധിച്ച് തീരുമാനം അറിയിച്ചിട്ടില്ല. കൊവിഡ് കാലത്ത് തദ്ദേശ തെരഞ്ഞെടുപ്പ് നടത്താമെങ്കിൽ ഉപതെരെഞ്ഞെടുപ്പും ആകമെന്ന നിലപാടിലാണ് പ്രതിപക്ഷം.  ഉപതെരഞ്ഞെടുപ്പ് മാത്രമായി മാറ്റിവെക്കേണ്ടെന്ന് പ്രതിപക്ഷം നിലപാട് എടുത്തേക്കും. വിഷയം മുഖ്യമന്ത്രി പ്രതിപക്ഷ നേതാവുമായി ഉടൻ ചർച്ച നടത്തും. ഇന്ന് ചേർന്ന യുഡിഎഫ് യോ​ഗം ഇത് സംബന്ധിച്ച് പ്രാഥമിക ചർച്ചകൾ നടത്തി. 

നിലവിലെ സാഹചര്യത്തിൽ രണ്ട് ഉപതെരഞ്ഞെടുപ്പുകൾ അപ്രസക്തമാണെന്ന നിലപാടിലാണ് ബിജെപി. 12 കോടി രൂപ ചെലവാണ് ഉപതെരഞ്ഞെടുപ്പുകൾക്ക് പ്രതീക്ഷിക്കുന്ത്. അതേ സമയം തെരെഞ്ഞെടുപ്പ് പ്രവർത്തനങ്ങളുമായി  മുന്നോട്ട് പോവുകയാണ്  മുന്നണികൾ. ചവറയിൽ ഷിബു ബേബി ജോൺ മത്സരിക്കുമെന്ന് യുഡിഎഫ് യോ​ഗത്തിൽ തീരുമാനം എടുത്തിട്ടുണ്ട്. ഷിബു മണ്ഡലത്തിൽ ആദ്യ വട്ട പ്രചാരണത്തിലാണ്. ചവറയിലെ സ്ഥാനാർത്ഥിയെ എൽ ഡിഎഫ് ഉടൻ പ്രഖ്യാപിക്കും.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More