LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

അയ്യോ! ഇത് പട്ടാളക്കാരന്‍റെ വീടാരുന്നോ! സോറി ഒരെണ്ണം അടിച്ചിട്ടുണ്ട് മാപ്പാക്കണം- എന്ന് സ്വന്തം കള്ളന്‍ (ഒപ്പ്)

കൊച്ചി: വാതില്‍ കുത്തിത്തുറന്ന് അകത്തു കയറിയപ്പോഴാണ് കളി പട്ടാളത്തോടാണെന്ന് കള്ളന് മനസ്സിലായത്. പിന്നെ രാജ്യസ്നേഹമായി, കുറ്റബോധമായി - എല്ലാം ബൈബിള്‍ വചനങ്ങളിലൂടെ ഒഴുകി... കണ്ണുനിറഞ്ഞു.  ഇതിനിടെ ഏറ്റവും പ്രിയപ്പെട്ട പട്ടാളക്കുപ്പി കണ്ണിലുടക്കി! കാണാതെ പോകുന്നതെങ്ങിനെ... സ്നേഹിച്ച്  ഒരെണ്ണം അകത്താക്കി. പിന്നെ... ഒന്നും ചെയ്യാനില്ലാത്തതിനാല്‍ മാപ്പെഴുതി സ്ഥലം വിട്ടു.

പട്ടാളക്കാരന്‍റെ ഉത്തരവാദിത്വ ബോധത്തെ കുറിച്ച് അറിയാവുന്നതുകൊണ്ട്  ചില പണികള്‍ ഏല്‍പ്പിക്കാനും മറന്നില്ല. തൊട്ടു മുന്‍പ് കയറിയ കടയില്‍ നിന്ന് അടിച്ചു മാറ്റിയ  ബാഗ്‌ ഭദ്രമായി അവിടെ  തിരിച്ചേല്‍പ്പിക്കാന്‍ ചുമരില്‍  കുറിപ്പെഴുതി. മംഗളം.  ശുഭം ! 

കേട്ടത് വിക്ടര്‍ ഹ്യുഗോയുടെ കഥയല്ല. നായകന്‍ ജീന്‍ വാല്‍ ജീനുമല്ല. പക്ഷേ ഭാവിയില്‍ നഗരപിതാവാകില്ല എന്നതിനൊരു ഉറപ്പുമില്ല.

 

ഭാവനശാലിയായ ഈ കള്ളന്‍ കൊച്ചിയിലെ തിരുവാങ്കുളത്തു നിന്നാണ്. മിനിയാന്ന് രാത്രിയാണ് സംഭവം. തിരുവാങ്കുളം പാലത്തിങ്കല്‍ ഐസക് മാണിയുടെ വീട്ടില്‍  കയറിയ കള്ളന്‍ പട്ടാളത്തൊപ്പി കണ്ടതോടെ പകച്ചു പോവുകയായിരുന്നു. തൊട്ടു മുന്‍പ് അഞ്ചു കടകളില്‍ മോഷണം നടത്തിയാണ് വരവ്. എല്ലായിടത്തും പൂട്ടുപൊളിച്ചു തന്നെയാണ് അകത്തു കയറിയത്. നിക്സണ്‍ ഹോമിയോ, സ്റ്റെയ്ല്‍ ഫൂട്ട് വേര്‍, സൈന്‍ ഡിസൈന്‍സ്, ഭാരത്‌ ടയേഴ്സ്, ഡ്രീം കളക്ഷന്‍സ് എന്നിവിടങ്ങളില്‍ കയറി 10,000 രൂപ മോഷ്ടിച്ച കള്ളന്‍  ഐസക് മാണിയുടെ വീട്ടില്‍ നിന്ന് ഒന്നും എടുത്തില്ലാ എന്ന് മാത്രമല്ല, എടുക്കാത്തതിന് കാരണം കാണിച്ച് ചുവരില്‍ കുറിപ്പെഴുതുകയും ചെയ്തു. മേമ്പോടിക്ക് ബൈബിളിലെ ഏഴാമത്തെ കല്പന ഉദ്ധരിച്ചാണ് മാപ്പെഴുതിയത്.

സംഭവമറിഞ്ഞ് പൊലിസ് എത്തി സ്ഥലം വിശദമായി പരിശോധിച്ചു. വിരലടയാളം എടുത്തു.സിസിടിവി പ്രവര്‍ത്തന രഹിതമായിരുന്നതിനാല്‍ ആളെ പിടികിട്ടിയിട്ടില്ല. മോഷ്ടാക്കള്‍ പ്രദേശത്തുകാരല്ല എന്നാണ് പൊലിസ് നിഗമനം. ഒന്നില്‍ കൂടുതല്‍ ആളുകള്‍ ഉണ്ടാവാന്‍ സാധ്യതയുണ്ടെന്നാണ് പൊലിസ് കരുതുന്നത്. വാതില്‍ കുത്തിത്തുറക്കാന്‍ ഉപയോഗിച്ച കമ്പിപ്പാരയും വെട്ടുകത്തിയും കണ്ടുകിട്ടിയിട്ടുണ്ട്. മോഷണം പോയ 10,000 രൂപ  തൊട്ടടുത്ത ഭാരത്‌ ടയേഴ്സിലേതാണെന്ന് വ്യകതമായിട്ടുണ്ട്. പണം പോയെങ്കിലും രേഖകള്‍ കിട്ടിയതില്‍ കടയുടമകള്‍ സന്തോഷത്തിലാണ്.   

  

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More