LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

സംസ്ഥാനത്ത് സിസേറിയന്‍ വര്‍ദ്ധിക്കുന്നു- ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് സിസേറിയന്‍  (പ്രസവ ശസ്ത്രക്രിയ) നിരക്ക് വര്‍ദ്ധിക്കുന്നതായി കേന്ദ്ര ആരോഗ്യ വകുപ്പ് സര്‍വേ. വിവിധ സംസ്ഥാനങ്ങളിലെ കണക്കുകള്‍ ഏകോപിപ്പിക്കുന്ന  എച്ച്എംഐഎസ്, കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയത്തിന് സമര്‍പ്പിച്ച സ്ഥിതി വിവരക്കണക്കു പ്രകാരം രാജ്യത്തെ വിവിധ  സംസ്ഥാനങ്ങളിലെ സിസേറിയന്‍ പ്രസവ നിരക്കില്‍ കേരളം അഞ്ചാം സ്ഥാനത്താണ്. തൊട്ടടുത്ത് കിടക്കുന്ന ലക്ഷദീപ് ഇതേ സ്ഥാനം പങ്കിടുന്നുണ്ട്. താഴെ പറയുന്ന സംസ്ഥാനങ്ങളാണ് കേരളത്തിനു മുന്നിലുള്ളത്.

1. തെലങ്കാന -  49.6%. 2. തമിഴ് നാട് - 44.8%. 3. ഗോവ - 44.1%. 3. ജമ്മു കാശ്മീര്‍ - 42.8%. 4. സിക്കിം - 41.8 %, എന്നിങ്ങനെയാണ് കണക്ക്. സിസേറിയന്‍ പ്രസവത്തില്‍ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയിരിക്കുന്നത് ബീഹാറിലാണ്. വെറും 25% സ്ത്രീകള്‍ മാത്രമെ ബീഹാറില്‍  സിസേറിയന്‍ നടത്തുന്നുള്ളൂ. 

അതേസമയം സംസ്ഥാന ആരോഗ്യ വകുപ്പിന്‍റെ കണക്കനുസരിച്ച് 2018 - 2019 വര്‍ഷങ്ങള്‍ താരതമ്യം ചെയ്യുമ്പോള്‍ കേരളത്തില്‍ 2018-നേക്കാള്‍ 12,704  സിസേറിയന്‍ പ്രസവങ്ങള്‍ 2019-ല്‍ വര്‍ധിച്ചിട്ടുണ്ട്. 2019-ല്‍  ആകെ നടന്നത് 1,97,696 സിസേറിയന്‍ പ്രസവങ്ങളാണ്. ഏറ്റവും മുന്നിലുള്ളത് മലപ്പുറമാണ്. 28,496  സിസേറിയന്‍ പ്രസവങ്ങളാണ് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. യഥാക്രമം രണ്ടും മൂന്നും നാലും സ്ഥാനങ്ങളിലുള്ളത് എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം ജില്ലകളാണ്.   

എറണാകുളത്ത് -  21,055 ഉം  കോഴിക്കോട്ട് - 20,341 ഉം തിരുവനന്തപുരത്ത് - 19 ,931 ഉം  സിസേറിയന്‍ പ്രസവങ്ങളാണ് 2019-ല്‍ നടന്നത്.സിസേറിയന്‍ പ്രസവത്തില്‍ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയിരിക്കുന്നത് കാസര്‍ഗോഡ് ജില്ലയിലാണ്.  2019-ല്‍  ജില്ലയില്‍  4,921 സിസേറിയന്‍ പ്രസവങ്ങള്‍ മാത്രമേ നടന്നിട്ടുള്ളൂ.

വര്‍ധിച്ച ആരോഗ്യ അവബോധം, വിദ്യാഭ്യാസം, നഗരവല്‍ക്കരണം,വര്‍ധിച്ച സാമൂഹിക സാമ്പത്തിക അവസ്ഥ, സ്വകാര്യ  ആശുപത്രികളുടെ പെരുപ്പം, വേദന സഹിച്ചു പ്രസവിക്കാനുള്ള സ്ത്രീകളുടെ വൈമുഖ്യം, പ്രസവിക്കുന്ന സ്ത്രീകളുടെ പ്രായക്കൂടുതല്‍, ഗര്‍ഭിണികളുടെ വിവിധ തരത്തിലുള്ള ശാരീരിക അവശതകള്‍, നാളും നക്ഷത്രവും നോക്കി പ്രസവസമയം നിശ്ചയിക്കുന്ന മനോഭാവം തുടങ്ങി നിരവധി കാരണങ്ങളാണ്  സിസേറിയന്‍ പ്രസവങ്ങള്‍ വര്‍ധിക്കുന്നതിനു പിന്നിലുള്ളത്,

എന്നാല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ സുഖപ്രസവത്തിന് തന്നെയാണ് പ്രോത്സാഹനം നല്‍കുന്നത്. അത്യാഹിത ഘട്ടങ്ങളില്‍ മാത്രമേ സിസേറിയന്‍ ചെയ്യാവൂ എന്നാണ് ഡോക്ടര്‍മാരുടെ താക്കീത്. പ്രസവ വേദന കുറക്കാനുള്ള അത്യാധുനിക സംവിധാനങ്ങള്‍ ഉപയോഗിക്കണം. കഴിവതും സുഖപ്രസവത്തിന് തയാറാകുന്നതാണ് പിന്നീടുണ്ടാവാന്‍ ഇടയുള്ള ആരോഗ്യ പ്രശ്നങ്ങള്‍ കുറയ്ക്കാന്‍ ഏറ്റവും നല്ലത് എന്നാണ്  വിദഗ്ധ മതം.   

      

Contact the author

News Desk

Recent Posts

Web Desk 2 weeks ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 2 weeks ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 2 weeks ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 2 weeks ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More