LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഛത്തീസ്ഗഢില്‍ മാവോയിസ്റ്റ് ആക്രമണങ്ങള്‍ വർധിക്കുന്നതായി റിപ്പോർട്ട്

ഛത്തീസ്ഗഢിലെ ബസ്തർ ജില്ലയിൽ മാവോയിസ്റ്റ് ആക്രമണം വർധിക്കുന്നതായി റിപ്പോർട്ട്‌. രണ്ടാഴ്ചയ്ക്കുള്ളിൽ വിമതർ ആറ് പേരെ കൊലപ്പെടുത്തിയതായി ബിജാപൂർ ജില്ല പോലീസ് പറയുന്നു. തീവ്രനൈരാശ്യം കാരണമാണ് വിമതർ ആക്രമണം നടത്തുന്നതെന്ന് ബിസ്തർ ഡിവിഷൻ പോലീസ് പറഞ്ഞു. പോലീസിനെ സഹായിച്ചെന്നാരോപിച്ച് സെപ്റ്റംബർ 4 ന് ദന്തേവാഡ-ബിജാപൂർ അതിർത്തിയിൽ മാവോയിസ്റ്റുകൾ രണ്ടുപേരെ വധിച്ചിരുന്നു.

അടുത്ത ദിവസം, പുസ്നറിൽ നിന്നുള്ള മൂന്ന് ഗ്രാമവാസികളെയും മെറ്റപാലിൽ നിന്നുള്ള ഒരാളെയും ദുംരി-പൽനാർ വനത്തിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഇതുകൂടാതെ, ബിജാപൂരിലെ കോണ്ട്രോഞ്ചി ഗ്രാമത്തിൽ റോഡ് ജോലികൾ ചെയ്യുന്നവർക്ക് വേതനം നൽകാൻ പോകുമ്പോൾ ഭൈറംഗഡ് മേഖലയിലെ ഒരു  ഫോറസ്റ്റ് റേഞ്ച് ഉദ്യോഗസ്ഥനെയും മാവോയിസ്റ്റുകൾ കൊലപ്പെടുത്തി.

അയൽ സംസ്ഥാനമായ സുക്മ ജില്ലയിൽ പോലീസിനെ സഹായിച്ച രണ്ട് കുടുംബങ്ങളെ മാവോയിസ്റ്റുകളിൽ നിന്നും സംരക്ഷിക്കാനായി അവരുടെ ഗ്രാമത്തിൽ നിന്നും മാറ്റിപാര്‍പ്പിക്കാന്‍ ജാൻ മിലിഷ്യ കോടതി ഉത്തരവിട്ടു. കുടുംബങ്ങൾക്ക് ജില്ലാ അധികൃതർ താൽക്കാലിക അഭയം നൽകിയിട്ടുണ്ട്. സുരക്ഷാ സേനയെ തകർക്കാൻ  കഴിയാത്തത്തിലുള്ള നിരാശയിലാണ് വിമതർ ഗ്രാമവാസികളെ ആക്രമിക്കുന്നതെന്ന് ബസ്തർ പോലീസ് പറഞ്ഞു. ജനശ്രദ്ധയാകർഷിക്കാനും ഗ്രാമവാസികളിൽ ഭയം ജനിപ്പിക്കാനും വേണ്ടിയാണ് വിമതര്‍ കൊലപാതകമടക്കമുള്ള ക്രൂര കൃത്യങ്ങള്‍ ചെയ്യുന്നതെന്നും പോലീസ് കൂട്ടിച്ചേർത്തു. 

സെപ്റ്റംബർ എട്ടിന് നടന്ന ഏറ്റുമുട്ടലിനുശേഷം മാവോയിസ്റ്റ് ക്യാമ്പിൽ വെച്ച് ഒരു കത്ത് കണ്ടെടുത്തതായി പോലീസ് അവകാശപ്പെടുന്നു. 'ദീദി' എന്ന് അഭിസംബോധന ചെയ്യുന്ന കത്ത് മുതിർന്ന മാവോയിസ്റ്റ് നേതാവ് സുജാതയ്ക്കുള്ളതായിരിക്കാമെന്നും പോലീസ് സംശയം പ്രകടിപ്പിച്ചു. വിമതരുടെ  മരുന്നുകൾ, യൂണിഫോം, മറ്റ് വസ്തുക്കളുടെ വിതരണ മാർഗങ്ങൾ തടസ്സപ്പെട്ടതായി കത്തിൽ പറയുന്നുണ്ട്. ഇതൊക്കെയാണ് അവരെ അക്രമങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നതെന്ന് പോലീസ് പറയുന്നു. അന്വേഷണം പുരോഗമിക്കുകയാണ്.

Contact the author

National Desk

Recent Posts

National Desk 2 weeks ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 2 weeks ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 2 weeks ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 2 weeks ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More