LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

രണ്ട് കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെ മുപ്പത് എംപിമാര്‍ക്ക് കൊവിഡ്‌

രണ്ട് കേന്ദ്ര മന്ത്രിമാര്‍ ഉള്‍പ്പടെ 30 എംപിമാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് സ്ഥിരീകരിച്ചവരില്‍ 17 പേര്‍ ലോക്‌സഭാ എംപിമാരാണ്. ഇന്ന് രാവിലെ പാര്‍ലമെന്റ് സമ്മേളനം തുടങ്ങുന്നതിന് മുന്നോടിയായി നടത്തിയ നിർബന്ധിത കൊവിഡ് പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. 

കൊവിഡ് സ്ഥിരീകരിച്ച എംപിമാരിൽ 12 പേർ ബിജെപി അംഗങ്ങളും രണ്ട് പേര്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് എംപിമാരും മറ്റുളളവര്‍ ശിവസേന, ഡിഎംകെ, ആര്‍എല്‍പി അംഗങ്ങളുമാണ്. ഇതിനുപുറമെ പാര്‍ലമെന്റിലെ 60-ഓളം സ്റ്റാഫുകള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. സെപ്റ്റംബർ 13, 14 തിയതികളിലായി പാർലമെന്റിൽ വച്ചുതന്നെയാണ് കൊവിഡ് ടെസ്റ്റ്‌ നടത്തിയത്. 

കൊവിഡ് വ്യാപനം തടയാനുള്ള ശക്തമായ മുന്നൊരുക്കങ്ങളോടെയാണ് പിന്നീട് സമ്മേളനം നടത്തിയത്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സഭാസമ്മേളന സമയം വെട്ടിക്കുറച്ചിട്ടുണ്ട്. കൊവിഡ് പ്രതിരോധ മാനദണ്ഡം പ്രകാരം പാർലമെന്റിലെ സീറ്റുകൾ ക്രമീകരിക്കുകയും ചെയ്തിട്ടുണ്ട്.

Contact the author

National Desk

Recent Posts

National Desk 11 months ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 11 months ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 11 months ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 11 months ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More