LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് പൊലീസ്; ഹർജി വിചാരണക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചിയിൽ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നാശ്യപ്പെട്ട് അന്വേഷണ സംഘം നൽകിയ ഹർജി വിചാരണക്കോടതി ഇന്ന് പരിഗണിക്കും. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ചാണ് പൊലീസ് ഹർജി നൽകിയത്. കേസ് അട്ടിമറിക്കാൻ ആസൂത്രിത ശ്രമമുണ്ടെന്നും ഹർജിയിൽ ആരോപിക്കുന്നു.

പ്രത്യേക കോടതിയിൽ കേസിന്റെ വിചാരണ പുരോ​ഗമിക്കവെയാണ് ദിലീപിനെതിരെ അന്വേഷണ സംഘം ഹർജി നൽകിയത്. വിചാരണ വേളയിൽ പല പ്രോസിക്യൂഷൻ സാക്ഷികളും കൂറുമാറിയിരുന്നു. കേസിലെ സാക്ഷികളായ സിനിമാ രം​ഗത്തെ പ്രമുഖരാണ് മൊഴിമാറ്റിയത്. ദിലീപിന്റെ സ്വാധീനത്തിലാണ് സാക്ഷികൾ മൊഴിമാറ്റിയതെന്നാണ് അന്വേഷണ സംഘത്തിന്റെ വാദം.

കേസിൽ 6 മാസത്തിനകം വിചാരണ പൂർത്തിയാക്കണമെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചിട്ടുണ്ട്. കൊവിഡ് പശ്ചാത്തലത്തിൽ കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് വിചാരണ കോടതി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ജനുവരിയോടെ കേസിൽ വിധി പറയണമെന്നാണ് സുപ്രീം കോടതിയുടെ പുതിയ നിർദ്ദേശം. കേസിൽ 300 ഓളം സാക്ഷികളെയാണ് വിസ്തരിക്കേണ്ടത്. ആക്രമിക്കപ്പെട്ട നടിയടക്കം 44 പേരുടെ വിസ്താരമാണ ഇതുവരെ പൂർത്തിയായത്. അടച്ചിട്ട കോടതിയിലെ നടപടികൾ റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് മാധ്യമങ്ങളെ കോടതി വിലക്കിയിരിക്കുകയാണ്.

Contact the author

News Desk

Recent Posts

Web Desk 2 weeks ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 2 weeks ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 2 weeks ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 2 weeks ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More