LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഡല്‍ഹി കലാപ കേസുകള്‍ പുനരന്വേഷിക്കണമെന്ന് ഒന്‍പത് മുൻ ഐപിഎസ് ഉദ്യോഗസ്ഥര്‍

ഫെബ്രുവരിയിൽ നടന്ന ഡല്‍ഹി കലാപത്തെക്കുറിച്ചുള്ള അന്വേഷണം പാളിച്ചയാണെന്ന് ഒന്‍പത് മുൻ ഐപിഎസ് ഉദ്യോഗസ്ഥരുടെ ആരോപണം. ഇക്കാര്യത്തിൽ ഉദ്യോഗസ്ഥർ ഡൽഹി പോലീസ് കമ്മീഷണർ എസ്എൻ ശ്രീവാസ്തവയ്ക്ക് തുറന്ന കത്ത് നൽകി. 

എല്ലാ കലാപ കേസുകളും പക്ഷപാതമില്ലാതെ വീണ്ടും അന്വേഷിക്കണമെന്നാണ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. കലാപവുമായി ബന്ധപ്പെട്ട് ഡല്‍ഹി പോലീസ് സമർപ്പിച്ച അന്വേഷണ റിപോർട്ടുകൾ പക്ഷപാതപരവും രാഷ്ട്രീയ പ്രേരിതവുമാണെന്ന് കത്തിൽ പറയുന്നു. നിയമവാഴ്ചയും ഭരണഘടനയും ഉയർത്തിപ്പിടിക്കുന്ന എല്ലാ പോലീസ് ഉദ്യോഗസ്ഥരെയും ഇത് വേദനിപ്പിച്ചുവെന്നും കത്തിലുണ്ട്. പോലീസ് നേതൃത്വത്തിലുള്ള ഇത്തരം മനോഭാവം അക്രമത്തിന് ഇരയായവർക്കും അവരുടെ കുടുംബാംഗങ്ങൾക്കും ന്യൂനപക്ഷ സമുദായങ്ങളിൽ നിന്നുള്ളവർക്കും നീതി നിഷേധിക്കുകയാണെന്ന് കത്തിൽ പറയുന്നുണ്ട്. എന്നാൽ, എല്ലാ കേസുകളും  സൂക്ഷ്മതയോടെയാണ് സേന അന്വേഷിച്ചതെന്ന് ദില്ലി പോലീസ് അഡീഷണൽ പിആർഒ അനിൽ മിത്തൽ  പറഞ്ഞു. ഈ വിഷയത്തിൽ ഡൽഹി ഹൈക്കോടതി ഇതിനകം തന്നെ വിധി പ്രസ്താവിച്ചിട്ടുണ്ടെന്നും അന്വേഷണത്തിൽ തെറ്റൊന്നും കണ്ടെത്തിയിട്ടില്ലെന്നും മിത്തൽ പറഞ്ഞു.

മുംബൈ മുൻ പോലീസ് കമ്മീഷണറും ഗുജറാത്തിലെയും പഞ്ചാബിലെയും ഡിജിപിയും    റൊമാനിയയിലെ മുൻ ഇന്ത്യൻ അംബാസഡറും ആയിരുന്ന റിട്ടയേർഡ് ഐപിഎസ് ഉദ്യോഗസ്ഥൻ ജൂലിയോ റിബെയ്‌റോ ഡൽഹി ലഹള കേസുകളുടെ അന്വേഷണത്തിലെ അഴിമതി ചോദ്യം ചെയ്ത് ഡൽഹി പോലീസ് കമ്മീഷണർ എസ് എൻ ശ്രീവാസ്തവയ്ക്ക് കഴിഞ്ഞ ദിവസം കത്തയച്ചിരുന്നു. ഇതിന് പിന്നാലെയാണ് എല്ലാ കലാപ കേസുകളും വീണ്ടും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് വിരമിച്ച ഒമ്പത് ഐപിഎസ് ഉദ്യോഗസ്ഥർ കൂടി ശ്രീവാസ്തവയ്ക്ക് തുറന്ന കത്ത് നൽകിയത്. കത്തിൽ ഒപ്പിട്ടവരിൽ മുൻ സിബിഐ ഡയറക്ടർ കെ. സലീം അലി,  നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ മുൻ ഡയാറക്ടർ ജനറൽ ഷാഫി ആലം എന്നിവർ ഉൾപ്പെടുന്നു.

Contact the author

National Desk

Recent Posts

National Desk 11 months ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 11 months ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 11 months ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 11 months ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More