ഷാങ്ഹായ് ഓർഗനൈസേഷന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ യോഗത്തില്‍ നിന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ഇറങ്ങിപ്പോയി. ഇന്ത്യയുടെ പ്രദേശങ്ങള്‍ പാകിസ്താന്റേതാക്കി ചിത്രീകരിച്ചുള്ള മാപ്പ് പാകിസ്താന് പ്രതിനിധി യോഗത്തില്‍ പ്രദര്‍ശിപ്പിച്ചതിനെത്തുടര്‍ന്നാണ് ഇന്ത്യ യോഗം ബഹിഷ്കരിച്ച് ഇറങ്ങിയത്. റഷ്യയുടെ അധ്യക്ഷതയിലായിരുന്നു യോഗം.
യോഗത്തിനിടെ പാക് പ്രതിനിധി എത്തിച്ച ഭൂപടം കണ്ടപ്പോൾതന്നെ അജിത് ഡോവൽ എതിർപ്പ് ഉന്നയിച്ചു. എന്നാൽ മാപ്പ് നീക്കംചെയ്യാൻ പാകിസ്താൻ പക്ഷം വിസമ്മതിച്ചു. അപ്പോള്‍ അംഗരാജ്യങ്ങൾക്ക് മുന്നിൽ ശക്തമായ പ്രതിഷേധം അറിയിച്ച ശേഷം ആതിഥേയരായ റഷ്യയുമായി കൂടിയാലോചിച്ച് അജിത് ഡോവൽ യോഗത്തിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്നു.
''യോഗത്തില്‍ പാകിസ്ഥാന്റെ പ്രകോപനപരമായ നടപടിയെ മോസ്കോ പിന്തുണയ്ക്കുന്നില്ലെന്നും, എസ്സിഒ യോഗത്തിലെ ഇന്ത്യയുടെ പങ്കാളിത്തത്തെ ഇത് ബാധിക്കില്ലെന്ന് പ്രതീക്ഷിക്കുന്നതായും റഷ്യന്‍ ഫെഡറേഷന്റെ ദേശീയ സുരക്ഷാ സമിതി സെക്രട്ടറി നിക്കോളായ് പത്രുഷെവ് പ്രതികരിച്ചു.