LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

റഷ്യയുടെ കൊവിഡ് വാക്‌സിന്‍ നിര്‍മ്മിക്കാന്‍ താത്പര്യം പ്രകടിപ്പിച്ച് ഇന്ത്യന്‍ ഇമ്മ്യൂണോളജിക്കല്‍സ് ലിമിറ്റഡ്

റഷ്യയുടെ കൊവിഡ് വാക്‌സിനായ സ്പുട്‌നിക് വി, നിര്‍മിക്കാന്‍ വാക്‌സിന്‍ നിര്‍മാതാക്കളായ ഇന്ത്യന്‍ ഇമ്മ്യൂണോളജിക്കല്‍ ലിമിറ്റഡ് താത്പര്യം പ്രകടിപ്പിച്ചു. റഷ്യന്‍ സാങ്കേതികവിദ്യയുമായി സംയോജിപ്പിച്ച്  വാക്‌സിന്‍ വന്‍തോതില്‍ ഉല്‍പ്പാദിപ്പിക്കാന്‍ കമ്പനിയ്ക്ക് കഴിയുമോ എന്നത് സംബന്ധിച്ചുള്ള വിലയിരുത്തലുകള്‍ സജീവമായി നടക്കുന്നുണ്ട്. 

'ചര്‍ച്ച പുരോഗമിക്കുകയാണ് ആവശ്യമായ അംഗീകാരങ്ങളോടെ സ്പുട്നിക് വി വാക്‌സിന്‍ ഇവിടെ തന്നെ നിര്‍മിക്കാനുള്ള മാര്‍ഗങ്ങള്‍ തങ്ങള്‍ അന്വേഷിച്ചു കൊണ്ടിരിക്കുകയാണെന്ന് ഹൈദരാബാദ് ആസ്ഥാനമായ കമ്പനിയുടെ മാനേജിംഗ് ഡയറക്ടര്‍ ഡോ. കെ. ആനന്ദ് കുമാര്‍ പറഞ്ഞു

സാങ്കേതിക വിദ്യ കൈമാറ്റമാണ് പ്രധാന കടമ്പ. അത് കൈമാറിയാല്‍ തന്നെ എത്രത്തോളം ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയുമെന്നും എത്രത്തോളം ഉല്‍പാദിക്കാമെന്നുമുള്ള കാര്യങ്ങളില്‍ ഇനിയും വ്യക്തത വരേണ്ടതുണ്ട്. അതിനാല്‍ ഇമ്മ്യൂണോളജിക്കല്‍ ലിമിറ്റഡ് സ്പുട്‌നിക് വിയുടെ ഇന്ത്യയിലെ നിര്‍മാതാക്കള്‍ ആകുമോ എന്ന കാര്യം ഉറപ്പിക്കാനായിട്ടില്ല. 

റഷ്യയാണ് സ്പുട്‌നിക് വി വാക്‌സിനിലുടെ ആദ്യമായി രണ്ടാം ഘട്ട ക്ലിനിക്കല്‍ ട്രയല്‍ പൂര്‍ത്തിയാക്കിയത്. ഇന്ത്യയും ബ്രസീലുമടക്കമുള്ള പല രാജ്യങ്ങളും ഈ വാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണങ്ങള്‍ക്ക് അനുമതി നല്‍കി കഴിഞ്ഞു. റഷ്യയില്‍ നാല്‍പതിനായിരം പേരില്‍ മൂന്നാഘട്ട പരീക്ഷണങ്ങള്‍ നടക്കുന്നുണ്ട്.

Contact the author

Web Desk