LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

വാക്‌സിന്റെ ആവശ്യമില്ല, കൊവിഡ് സ്വയം ഇല്ലാതാകും; ട്രംപ്

കൊവിഡിനെ താന്‍ നിസ്സാരവല്‍ക്കരിച്ചെന്ന വാദം നിഷേധിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. എന്നാല്‍ കൊവിഡ് സ്വയം അപ്രത്യക്ഷമാകുമെന്ന പ്രസ്താവന നടത്തി വീണ്ടും അദ്ദേഹം വെട്ടിലായി. ലോകത്തില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ള അമേരിക്ക പ്രതിസന്ധിയുടെ അവസാനഘട്ടത്തിലാണെന്നും ട്രംപ്  അഭിപ്രായപ്പെട്ടു. കൊവിഡ് കേവലമൊരു പനി മാത്രമാണെന്നും മാസ്‌ക് ധരിക്കുകയോ സാമൂപിക അകലം പാലിക്കുകയോ ചെയ്യേണ്ടത്തിലെന്നും പറഞ്ഞ ആളാണ് അദ്ദേഹം. കൊവിഡ് കൈകാര്യം ചെയ്യുന്നതില്‍ ട്രംപ് പൂര്‍ണ്ണ പരാജിതനാണെന്ന് അടുത്തിടെ നടന്ന പ്രി പോള്‍ സര്‍വ്വേകളില്‍ അമേരിക്കന്‍ ജനത അഭിപ്രായപ്പെടുന്നുണ്ട്. അതിനിടെയാണ് ട്രംപ് വീണ്ടും പരസ്പര വുരുദ്ധമായ പ്രസ്താവനകളുമായി രംഗത്ത് വരുന്നത്. 

കൊവിഡ് പ്രതിരോധത്തില്‍ നമ്മള്‍ വളരെ നന്നായി പ്രവര്‍ത്തിച്ചു, അത് അംഗീകരിക്കപ്പെടണം എന്നൊന്നും ഞാന്‍ കരുതുന്നില്ല' എന്നാണ് ട്രംപിന്റെ അവകാശവാദം. എന്നാല്‍ കഴിഞ്ഞ മാര്‍ച്ചില്‍ തന്നെ കൊവിഡ് മാരകമായ വൈറസ് ആണെന്നും അതിന്റെ പ്രത്യഗാദങ്ങള്‍ വളരെ ഗുരുതരമായിരിക്കുമെന്നും ഒരു മാധ്യമ പ്രവര്‍ത്തകനോട് ട്രംപ് പറയുന്ന ഓഡിയോ ക്ലിപ് അടുത്തിടെ പുറത്തു വന്നിരുന്നു. ജനങ്ങളെ പരിഭ്രന്തരാക്കേണ്ടെന്ന് കരുതിയാണ് പനി പോലെ നിസ്സാരമായ രോഗമാക്കി ചിത്രീകരിക്കുന്നതെന്നും അദ്ദേഹം തന്നെ പറയുന്നുണ്ട്. 

എന്നാല്‍ കഴിഞ്ഞ ദിവസവും എബിസി ന്യൂസിലൂടെ ട്രംപ് പറഞ്ഞത് കൊവിഡ് ഒരു നിസ്സാര രോഗമാണെന്നും വാക്‌സിന്‍ ഇല്ലാതെ തന്നെ അതിനെ ഉന്മൂലനം ചെയ്യാന്‍ കഴിയുമെന്നുമാണ്. ഇത്തരത്തില്‍ പരസ്സപര വുരുദ്ധമായ പ്രസ്താവനകള്‍ നടത്തുന്നതാണ് ഈ ഇലക്ഷന്‍ കാലത്ത് സ്വന്തം അണികളുടെ പിന്തുണ പോലും ട്രംപിന് ലഭിക്കാതിരിക്കാന്‍ കാരണം. മറുവശത്ത് ഇ്രത്തരത്തിലുള്‌ല വീഴ്ച്ചകളെ വോട്ടാക്കി മാറ്റമെന്ന പ്രതീക്ഷയിലാണ് ജോം ബെഡന്റെ നേതൃത്വത്തിലുള്ള ഡെമോക്രാറ്റിക്ക് പാര്‍ട്ടി.

Contact the author

International Desk

Recent Posts

International Desk 11 months ago
International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International Desk 11 months ago
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More