LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ജര്‍മ്മനിയിലെ സൈനിക പദവികള്‍ പുല്ലിംഗത്തില്‍ നിന്ന് സ്ത്രീലിംഗത്തിലേക്ക്

സൈന്യത്തിലെ സ്ത്രീകളുടെ പദവികളുടെ പേരുകൾ സ്ത്രീലിംഗത്തിലേക്ക് മാറ്റാനൊരുങ്ങി ജർമൻ സേന. ജർമൻ സായുധ സേനയായ ബുണ്ടേസ്വേഹൃയിൽ ചേരാൻ സ്ത്രീകൾക്ക് അവകാശം ലഭിച്ചിട്ട്‌ കേവലം 20 വർഷമേ ആയിട്ടുള്ളൂ.

സേനയിൽ ചേരാനുള്ള അവകാശം 2000ത്തിൽ ലഭിച്ചിരുന്നെങ്കിലും സേന പദവികളെല്ലാം പുരുഷ നാമധേയങ്ങളായിത്തന്നെ തുടരുകയാണ്.  സേനയിലെ വനിതാ ക്യാപ്റ്റന്മാരെ 'മിസ്സിസ് ക്യാപ്റ്റൻ' എന്ന് അർത്ഥം വരുന്ന 'ഫ്രാ ഹൗപ്മാൻ' എന്നായിരുന്നു അഭിസംബോധന ചെയ്യാറ്. എന്നാൽ, ഇപ്പോഴത്തെ പ്രതിരോധ മന്ത്രി അന്നെഗ്രറ്റ് കാരെന്ബൗർ മിലിറ്ററി റാങ്കുകൾക്ക് 'മേജറിൻ', 'ല്യൂറ്റ്നന്റീൻ' എന്നിങ്ങളെയുള്ള  സ്ത്രീലിംഗ പേരുകൾ മുന്നോട്ട് വെക്കുമെന്നാണ് പറയുന്നത്. അതേസമയം,കേണൽ പോലെയുള്ള ചില റാങ്കുകൾ മാറ്റാമില്ലാതെ തുടരും. 

സ്ത്രീയയത് കൊണ്ട് മാത്രം സൈന്യത്തിൽ ചേരാനുള്ള അപേക്ഷ തള്ളപ്പെട്ടു എന്ന് പറഞ്ഞ് ടാഞ്ച ക്രെയ്ല്‍ എന്ന വനിത നടത്തിയ ഒറ്റയാള്‍ പോരാട്ടത്തിനൊടുവിലാണ് സ്ത്രീകൾക്ക് ജര്‍മന്‍ സേനയിൽ ചേരാനുള്ള അവകാശം ലഭിച്ചത്. ഇപ്പോൾ സൈന്യത്തില്‍ 12 ശതമാനത്തോളം സ്ത്രീകളുണ്ട്. എന്നാല്‍, പദവികള്‍ സ്ത്രീനാമത്തിലേക്ക് മാറ്റാനുള്ള തീരുമാനത്തെ എതിർത്തുകൊണ്ട് സ്ത്രീകള്‍ തന്നെ രംഗത്തെത്തിയിട്ടുണ്ട്. പുരുഷനും സ്ത്രീക്കും വേണ്ടി പദവികൾ മാറ്റുന്നതിലല്ല, മറിച്ച് ഒരേ പദവിയിൽ പുരുഷനും സ്ത്രീക്കും ജോലി ചെയ്യാൻ കഴിയുന്നിടത്താണ് തുല്യത ഉണ്ടാവുക എന്ന് അവർ അഭിപ്രായപ്പെടുന്നു.

Contact the author

International Desk

Recent Posts

International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More