കശ്മീരിലെ ബാറ്റ്മാലൂ പ്രദേശത്ത് വ്യാഴാഴ്ച രാവിലെ നടന്ന ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു. വെടിവയ്പില്‍ ഒരു സിആര്‍പിഎഫ് ജവാന് പരിക്കേറ്റു. പ്രദേശത്ത് ഭീകരുടെ സാന്നിധ്യമുണ്ടെന്ന സൂചനകള്‍ ലഭിച്ചതോടെ സൈന്യം നടത്തിയ തെരച്ചിലിടെയാണ് വെടിവെപ്പ് ഉണ്ടായത്. വെടിവെപ്പിനിടെ ഒരു ഗ്രാമീണനും ജീവന് നഷ്ടമായി.
പ്രദേശത്ത് എത്ര ഭീകരര്‍ ഉണ്ടെന്ന കാര്യത്തില്‍ വ്യക്തതയില്ല. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്. സംഭവത്തെ കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമല്ല. ഐ.ജി. പി വിജയ് കുമാര്‍ അല്പ സമയത്തിനു ശേഷം മാധ്യമങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കും.