LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

മഡുറോ ഭരണകൂടം മനുഷ്യാവകാശ ലംഘനങ്ങള്‍ നടത്തിയതായി യുഎന്‍ റിപ്പോര്‍ട്ട്

വെനിസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോ ഭരണകൂടം ആസൂത്രിതമായി മനുഷ്യാവകാശ ലംഘനങ്ങള്‍ നടത്തിയതായി ഐക്യരാഷ്ട്ര സംഘടന. ഭരണകൂടത്തിനെതിരായ എതിര്‍ ശബ്ദങ്ങള്‍ ഇല്ലാതാക്കാനായി മഡുറോയും അദ്ദേഹത്തിന്റെ ആഭ്യന്തര, പ്രതിരോധ മന്ത്രിമാരും കുറ്റകൃത്യങ്ങള്‍ ആസൂത്രണം ചെയ്തതിനുള്ള വ്യക്തമായ തെളിവുകള്‍ തങ്ങളുടെ റിപ്പോര്‍ട്ടിലുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

പ്രത്യേകിച്ചും, ജുഡീഷ്യല്‍ ഉത്തരവില്ലാതെ എതിരാളികളെ കസ്റ്റഡിയിലെടുക്കാന്‍ ദേശീയ രഹസ്യാന്വേഷണ വിഭാഗത്തോട് മഡുറോ ഉത്തരവിട്ടതായി യുഎന്‍ ഫാക്റ്റ് ഫൈന്‍ഡിംഗ് മിഷന്‍ വ്യക്തമാക്കുന്നു.

ഇരകള്‍, സാക്ഷികള്‍, മുന്‍ ഉദ്യോഗസ്ഥര്‍, അഭിഭാഷകര്‍ തുടങ്ങിയവരുമായി നടത്തിയ 270 ലധികം അഭിമുഖങ്ങളും രഹസ്യ രേഖകളും അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട്. നാഷണല്‍ ഇന്റലിജന്‍സ് സര്‍വീസ് മുന്‍ മേധാവി ജനറല്‍ ക്രിസ്റ്റഫര്‍ ഫിഗുവേരയുടെ വെളിപ്പെടുത്തലുകളും ഇതില്‍ ഉള്‍പ്പെടുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Contact the author

Web Desk

Recent Posts

International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More