LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

അമേരിക്കയില്‍ വന്‍ നാശം വിതച്ച് സാലി ചുഴലിക്കാറ്റ്

അമേരിക്കയിൽ ആഞ്ഞടിച്ച് സാലി ചുഴലിക്കാറ്റ്. ഒരാൾ മരിച്ചു. നിരവധി കുടുംബങ്ങളെ പ്രളയ പ്രദേശത്ത്നിന്നും മാറ്റിപാർപ്പിച്ചു. അരലക്ഷത്തിലധികം കുടുംബങ്ങൾക്കാണ് വൈദ്യുതിബന്ധം നഷ്ടപ്പെട്ടത്.

ഫ്ലോറിഡ പാൻഹാൻഡ്‌ലെയും തെക്കൻ അലബാമയിലെയും ചില ഭാഗങ്ങളിൽ വെള്ളപ്പൊക്കം ഇപ്പോഴും രൂക്ഷമായി തുടരുകയാണെന്ന് നാഷണൽ ഹറിക്കേൻ സെന്റർ അറിയിച്ചു. നാല് മാസം പെയ്യേണ്ടിയിരുന്ന മഴയെ നാലു ദിവസം കൊണ്ട് ചുഴലിക്കാറ്റ് അമേരിക്കയിൽ എത്തിച്ചതായി അഗ്നിശമനസേന വിഭാഗം മേധാവി ജിന്നി ക്രാനർ പറഞ്ഞു. കാറ്റിനെതുടർന്ന് അലബാമയിലെ ഓറഞ്ച് ബീച്ചിൽ ഒരാൾ മരിച്ചതായും മറ്റൊരാളെ കാണാതായെന്നും മേയർ സ്റ്റീവൻ റീഡ് അറിയിച്ചു. 

ബുധനാഴ്ച രാവിലെയാണ്  കാറ്റഗറി 2 ചുഴലിക്കാറ്റായി ശക്തിപ്രാപിച്ച സാലി, അലബാമയിലെ ഗൾഫ് ഷോർസിൽ കരതൊട്ടത്. മണിക്കൂറിൽ 169 കിലോമീറ്റർ വരെയായിരുന്നു തുടക്കത്തിൽ കാറ്റിന്റെ പരമാവധി വേഗത. പിന്നീട് അത് 56 കിലോമീറ്റർ  വരെ കുറഞ്ഞു. കനത്ത മഴയും കൊടുങ്കാറ്റും അമേരിക്കയിൽ വൻ നാശനഷ്ടങ്ങളാണ് ഉണ്ടാക്കിയത്.

Contact the author

Web Desk

Recent Posts

International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More