LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ആര്‍മി ജനറലിനെ ആരോഗ്യമന്ത്രിയായി നിയമിച്ച് ബ്രസീല്‍

ബ്രസീലില്‍ ആരോഗ്യ മന്ത്രിയായി സൈനിക ജനറലിനെ നിയമിച്ച് പ്രസിഡന്റ് ജെയര്‍ ബോള്‍സോനാരോ. കൊവിഡ്  ചെറിയ ഒരു പനി മാത്രമാണെന്നതടക്കമുള്ള  ബോള്‍സനാരോയുടെ ശാസ്ത്രീയ വിരുദ്ധമായ നിലപാടുകളില്‍ പ്രതിഷേധിച്ച് കൊണ്ട് രണ്ട് ആരോഗ്യ മന്ത്രിമാര്‍ രാജി വച്ചിരുന്നു. ക്യാബിനെറ്റിലെ മറ്റുള്ളവര്‍ ആരോഗ്യ വകുപ്പ് ഏറ്റെടുക്കാന്‍ വിസമ്മതിച്ചതോടെയാണ് സൈനിക ജനറലിനെ അദ്ദേഹം ആരോഗ്യ വകുപ്പിന്റെ ചുമതല  ഏല്‍പ്പിക്കുന്നത്.

മുന്‍ ആരോഗ്യമന്ത്രിമാരില്‍ നിന്ന് വ്യത്യസ്തമായി, പകര്‍ച്ചവ്യാധിയെക്കുറിച്ചുള്ള ബ്രസീല്‍ പ്രസിഡന്റിന്റെ വീക്ഷണങ്ങളെ പസുവെല്ലോ അംഗീകരിച്ചു. ശാസ്ത്രീയ തെളിവുകളുടെ അഭാവമുണ്ടായിട്ടും കൊവിഡ് ചികിത്സയ്ക്കായി ഹൈഡ്രോക്‌സിക്ലോറോക്വിന്‍ ശുപാര്‍ശ ചെയ്യുതുള്‍പ്പെടെയുള്ള ബോള്‍സോനാരോയുടെ തീരുമാനങ്ങളെ അദ്ദേഹം പിന്തുണക്കുന്നുണ്ട്.

കൊവിഡിന്റെ കാര്യത്തില്‍ അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിനും ബോള്‍സനാരോയ്ക്കും സമാന നിലപാടുകളായിരുന്നു. രോഗ പ്രതിരോധത്തിനായി മാസ്‌ക് ഉപയോഗിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതുമുള്‍പ്പെടയുള്ള നിര്‍ദേശങ്ങളെയൊന്നും ഇവര്‍ പിന്തുണച്ചിരുന്നില്ല. തല്‍ഫലമായി ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികള്‍ ഉള്ള ആദ്യ രാജ്യമായി അമേരിക്കയും, രണ്ടാം സ്ഥനത്ത് ബ്രസീലും ഉണ്ടായിരുന്നു.

Contact the author

Web Desk

Recent Posts

International Desk 11 months ago
International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International Desk 11 months ago
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More