LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

യുഎസ് തെരഞ്ഞെടുപ്പ് റഷ്യ അട്ടിമറിക്കാൻ ശ്രമിക്കുന്നു: എഫ്ബിഐ

2020 ലെ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ്  റഷ്യ അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായി അമേരിക്കന്‍ ഇന്റെലിജന്‍സ് ഏജന്‍സിയായ  ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ‌. ജോ ബൈഡന് ജനങ്ങൾക്കിടയിലെ സ്വാദീനം തകര്‍ക്കാനും അദ്ദേഹത്തിലുള്ള ആത്മവിശ്വാസം ഇല്ലാതാക്കാനും റഷ്യ ശ്രമിക്കുന്നതായാണ് എഫ്ബിഐയുടെ റിപ്പോര്‍ട്ട്‌. എഫ്ബിഐ ഡയറക്ടർ  ക്രിസ്റ്റോഫർ റേയാണ് ഇതു സംബന്ധിച്ച് മുന്നറിയിപ്പ് നൽകിയത്. 

അമേരിക്കയിലെ റഷ്യൻ വിരുദ്ധ സ്ഥാപനങ്ങളെ ഇല്ലാതാക്കാനും മോസ്കോ ശ്രമിക്കുന്നതായി എഫ്ബിഐ മേധാവി ഡെമോക്രാറ്റിക് ഹോംലാൻഡ് സെക്യൂരിറ്റി കമ്മിറ്റിയോട് പറഞ്ഞു. റഷ്യ, ചൈന, ഇറാൻ എന്നിവർ നവംബർ 3ന് നടക്കാനിരിക്കുന്ന  തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ   ശ്രമിക്കുകയാണെന്ന നാഷണൽ കൗണ്ടർ ഇന്റലിജൻസ് ആൻഡ് സെക്യൂരിറ്റി സെന്റർ ഡയറക്ടറർ അറിയിച്ചതിനു  പിന്നാലെയാണ് റേയുടെ മുന്നറിയിപ്പ്. യുഎസ് സാങ്കേതികവിദ്യയും മറ്റ് തന്ത്രപ്രധാനമായ വിവരങ്ങളും ചോർത്തിയെടുക്കാനുള്ള  ചൈനയുടെ ശ്രമങ്ങളും നിരീക്ഷിക്കുന്നുണ്ടെന്ന് റേ വ്യക്തമാക്കി.

2016ലെ തെരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപിനെ വിജയിപ്പിക്കാൻ റഷ്യ ഇടപെട്ടതായി യുഎസ് രഹസ്യാന്വേഷണ ഏജൻസി നേരത്തെ  റിപ്പോർട്ട്‌ ചെയ്തിരുന്നു. 

Contact the author

International Desk

Recent Posts

International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More