LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

മാതൃകയായി ഇന്ത്യന്‍ അമേരിക്കന്‍ കൂട്ടായ്മ; 1500ഓളം കുടുംബങ്ങള്‍ക്ക് ഭക്ഷണമെത്തിച്ചു

കൊവിഡ് ദുരിതത്തിലായ അമേരിക്കയിലെ ജനങ്ങൾക്ക് ആവശ്യമായ സാധനങ്ങളും ഭക്ഷണവും എത്തിച്ച് അമേരിക്കയിലെ ഇന്ത്യൻ കൂട്ടായ്മ. ആയിരത്തി അഞ്ഞൂറോളം കുടുംബങ്ങൾക്കാണ് വാഷിങ്ടൺ ഡി സി യിലെ ഇന്ത്യൻ അമേരിക്കൻ സമൂഹം കൈത്താങ്ങായത്. മെയ്‌ മാസം മുതൽ 250 കാറുകളിലായാണ് ഇവർ സാധനങ്ങൾ വിതരണം ചെയ്യുന്നത്.

ആയിരത്തി അഞ്ഞൂറോളം കുടുംബങ്ങൾക്ക് മൂന്നുദിവസം വരെ കഴിയാനുള്ള സാധനങ്ങൾ അടങ്ങിയ കിറ്റ് ആണ് വിതരണം ചെയ്യുന്നത്. ഈ സമയം എല്ലാവർക്കും കഠിനമാണെന്നും തങ്ങളാൽ കഴിയുന്ന സഹായവുമായി മറ്റുള്ളവർക്കൊപ്പം നിൽക്കുമെന്നും ഇന്ത്യൻ അമേരിക്കൻ കൂട്ടായ്മയിലെ അംഗമായ ഡോക്ടർ സുരേഷ് ഗുപ്ത പറഞ്ഞു. പ്രാദേശിക ഭരണകൂടം, പള്ളികൾ എന്നിവരും വിതരത്തിന് സഹായിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പദ്ധതി ഇതുവരെ പരിപൂർണ വിജയമാണെന്നും കൂട്ടായ്മയിലെ ആളുകൾ യാതൊരു തരത്തിലുള്ള നിർബന്ധവും കൂടാതെ സഹായിക്കാനായി മുന്നോട്ട് വരുകയാണെന്നും സംഘടനയിലെ മറ്റൊരു അംഗമായ രാജീവ്‌ ജെയിൻ പറഞ്ഞു.

Contact the author

International Desk

Recent Posts

International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More