മലപ്പുറം തിരുനാവായയില്‍ യുവാവ് സൂര്യതാപമേറ്റ് മരിച്ചു. തിരുനാവായ സ്വദേശി സുധികുമാര്‍ (43) ആണ് മരിച്ചത്. സൂര്യാതപമേറ്റാണ് മരണമെന്നാണ് ഡോക്ടർമാരുടെ നിഗമനം. കൃഷിയിടത്തിൽ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. ശരീരത്തില്‍ പലയിടത്തും പൊള്ളലേറ്റ പാടുണ്ട്.
രാവിലെ മുതൽ കൊയ്ത്ത് യന്ത്രം പ്രവർത്തിപ്പിക്കുകയായിരുന്നു സുധീർ. ഏറെ നേരം കഴിഞ്ഞിട്ടും കാണാത്തതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് കൃഷിയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടര്‍ന്ന് ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തിരൂർ താലൂക്കാശുപത്രിയിലേക്ക് മാറ്റി. ഭാര്യ ബീന. മക്കൾ: അഭിജിത്, ആർദ്ര, അനുശ്രീ.