LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കോപ്പി, പേസ്റ്റ് കണ്ടുപിടിച്ച ലാറി ടെസ്ലര്‍ അന്തരിച്ചു

ന്യൂയോര്‍ക്ക്‌: കംപ്യുട്ടര്‍ ആപ്ലിക്കേഷന്‍ ഏറ്റവും എളുപ്പമാക്കി തീര്‍ത്ത  കട്ട്, കോപി, പേസ്റ്റ് എന്നിവ കണ്ടെത്തിയ കംപ്യുട്ടര്‍ സോഫ്റ്റ്‌വേര്‍ വിദഗ്ദന്‍ ലാറി ടെസ്ലെര്‍ അന്തരിച്ചു. സിലിക്കന്‍ വാലിയിലെ ഒട്ടേറെ കമ്പനികളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ടെസ്ലര്‍ പ്രയാസകരമായ ജോലികള്‍ ഏറ്റവും എളുപ്പമാക്കിത്തീര്‍ത്ത വിദഗ്ദനാണ്  എന്ന് അദ്ദേഹം പ്രവര്‍ത്തിച്ച വിവിധ കമ്പനികള്‍ അനുശോചന സന്ദേശങ്ങളില്‍ കുറിച്ചു. 

1973 - ലാണ് ടെസ്ലര്‍ കട്ട്, കോപി,പേസ്റ്റ് എന്നിവ കണ്ടെത്തിയത്. അതിന് ശേഷമാണ് ഫൈന്‍ഡ് ആന്‍ഡ്‌ റിപ്ലേസ് കണ്ടെത്തുന്നത്. അതോടെ കമ്പ്യൂട്ടര്‍ സോഫ്റ്റ്‌ വേര്‍ കമ്പനികള്‍ ടെസ്ലര്‍ക്ക് ചുറ്റും വട്ടമിട്ടു പറന്നു. സെറോക്സ്, ആമസോണ്‍, യാഹൂ, എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ലാറി ടെസ്ലറെ തേടി സാക്ഷാല്‍ സ്റ്റീവ് ജോബ്സ് എത്തി. പിന്നീട് 17 കൊല്ലക്കാലം സ്ടീവുമോത്തായിരുന്നു പ്രവര്‍ത്തനം. ആപ്പിളിന്‍റെ യൂസര്‍ ഇന്‍റെര്‍ഫേസ് ഡിസൈന്‍ ചെയ്യുന്നത് റെസ്ലറു ടെ നേതൃത്വത്തിലാണ്.

1945 - ല്‍ ന്യു യോര്‍ക്കില്‍ ജനിച്ച ലാറി ടെസ്ലര്‍, കാലിഫോര്‍ണിയയിലെ സ്റ്റാന്‍ന്ഫോ‍ഡ് സര്‍വകലാശാലയില്‍ നിന്ന് ബിരുദ മെടുത്തു . പിന്നീട് കംപ്യുട്ടര്‍ സോഫ്റ്റ്‌വേര്‍ മേഖലയിലേക്ക് തിരിയുകയായിരുന്നു. ആപിളിന്‍റെ ചീഫ് സയന്റിസ്റ്റ് പദവിയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Technology

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

More
More
Web Desk 2 years ago
Technology

കുട്ടികളുടെ സ്വകാര്യ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചു; ഇന്‍സ്റ്റഗ്രാമിന് 32,000 കോടിയിലധികം രൂപ പിഴ

More
More
Web Desk 2 years ago
Technology

ഉറൂസ് സ്വന്തമാക്കി നടന്‍ ഫഹദ് ഫാസില്‍

More
More
Web Desk 2 years ago
Technology

വാട്ട്സാപ്പ് ഗ്രൂപ്പുകളില്‍ നിന്നും ഇനി മുതല്‍ ആരുമറിയാതെ എക്‌സിറ്റ് ആകാം

More
More
Web Desk 2 years ago
Technology

ലോകവസാനത്തില്‍ മനുഷ്യരൂപം എങ്ങനെയായിരിക്കും? എ ഐ ചിത്രങ്ങള്‍ വൈറല്‍

More
More
Tech Desk 2 years ago
Technology

യൂട്യൂബിനെ പിന്നിലാക്കി ടിക് ടോക്കിന്‍റെ കുതിപ്പ്

More
More