പാര്‍ലമെന്റ് പാസാക്കിയ കാര്‍ഷിക ബില്ലുകള്‍ക്കെതിരായി കോണ്‍ഗ്രസിന്റെ രാജ്യവ്യാപക പ്രതിഷേധം ഇന്ന് ആരംഭിക്കുന്നു. കരി നിയമങ്ങള്‍ റദ്ദാക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ട് സെപ്റ്റംബര്‍ 24 മുതല്‍ കോണ്‍ഗ്രസ് അഖിലേന്ത്യാ പ്രക്ഷോഭം ആരംഭിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി മാധ്യമങ്ങളോട് പറഞ്ഞു.
മുഴുവന്‍ സംസ്ഥാനങ്ങളിലും പ്രതിഷേധ റാലികള്‍ സംഘടിപ്പിക്കുമെന്ന് കോണ്‍ഗ്രസ് അഹ്വാനം ചെയ്തു. കാര്‍ഷിക ബില്ലുകള്‍ തിരിച്ചയക്കണമെന്ന് ഇന്നലെ ഗുലാംനബി ആസാദിന്റെ നേതൃത്വത്തിലുളള പ്രതിപക്ഷ സംഘം രാഷ്ട്രപതിയെ കണ്ട് ആവശ്യപ്പെട്ടിരുന്നു. കാര്‍ഷിക ബില്ലുകള്‍ക്കു പുറമേ തൊഴില്‍ കോഡ് ബില്ലുകള്‍ പാസാക്കിയതിനെതിരെയും പ്രതിപക്ഷം പ്രതിഷേധിക്കുന്നുണ്ട്. ബില്ലിനെതിരായി നാളെ കര്‍ഷക സംഘടനകളുടെ ഭാരത് ബന്ദും നടക്കും. പഞ്ചാബിലെ കര്‍ഷകര്‍ ട്രെയിന്‍ തടയല്‍ സമരവും പ്രഖ്യാപിച്ചിട്ടുണ്ട്.
ഫാര്‍മേഴ്സ് പ്രൊഡ്യൂസ് ട്രെയ്ഡ് ആന്‍ഡ് കൊമേഴ്സ് ബില്‍ 2020, ഫാര്‍മേഴ്സ് എഗ്രിമെന്റ് ഓണ്‍ പ്രൈസ് അഷ്വറന്‍സ് ആന്‍ഡ് ഫാം സര്‍വ്വീസ് ബില്‍ എന്നിവ പേരില്‍ ഞായറാഴ്ചയായിരുന്നു കേന്ദ്ര സര്‍ക്കാര്‍ രാജ്യസഭയില്‍ പാസാക്കിയത്. ശബ്ദവോട്ടോടുകൂടിയാണ് സഭയില്‍ ബില്ല് പാസാക്കിയത്.