LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാലും എളുപ്പത്തില്‍ അധികാരമൊഴിയില്ലെന്ന സൂചനയുമായി ട്രംപ്

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാലും എളുപ്പത്തില്‍ അധികാരമൊഴിയില്ലെന്ന സൂചന നല്‍കി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. മെയില്‍ ബാലറ്റുകള്‍ തിരഞ്ഞെടുപ്പ് തിരിമറിക്ക് കാരണമാകുമെന്നാണ് ട്രംപ് ഉയര്‍ത്തുന്ന ആരോപണം. 'എന്താണ് സംഭവിക്കുന്നതെന്ന് നോക്കാം. ബാലറ്റുകള്‍ക്കെതിരായ എന്റെ പരാതികള്‍ നിങ്ങള്‍ക്കറിയയാമല്ലോ? ' ഒരു വാര്‍ത്താസമ്മേളനത്തില്‍ ട്രംപ് പറഞ്ഞു.  

കൊവിഡ് വ്യാപനത്തിനിടെ യുഎസിലുടനീളം മെയില്‍ ഇന്‍ വോട്ടിംഗ് പ്രോത്സാഹിപ്പിക്കപ്പെടുമ്പോള്‍ ട്രംപ് ഇതിനെതിരെ നിരന്തരം പ്രചാരണം നടത്തിവരുകയാണ്. എന്നാല്‍ മെയില്‍ ബാലറ്റുകള്‍ ഉപയോഗിച്ചുവരുന്ന അഞ്ച് സംസ്ഥാനങ്ങള്‍ ട്രംപിന്റെ വാദം അടിസ്ഥാനരഹിതമാണെന്ന് പറയുന്നു. കാലിഫോര്‍ണിയ, ന്യൂജഴ്സി, നെവാദ, വെര്‍മോണ്ട്, വാഷിംഗ്ടണ്‍ ഡിസി എന്നീ സംസ്ഥാനങ്ങളാണ് മെയില്‍ ഇന്‍ വോട്ടിംഗ് സംവിധാനമുള്ളത്. ഈ അഞ്ച് സംസ്ഥാനങ്ങളും ഡെമോക്രാറ്റുകള്‍ക്ക് സ്വാധീനമുള്ള മേഖലയാണ്.

എന്നാല്‍ അമേരിക്കന്‍ ജനത ഇത് സംബന്ധിച്ച് ഈ തിരഞ്ഞെടുപ്പില്‍ തീരുമാനിക്കുമെന്നും വൈറ്റ് ഹൗസില്‍ അനധികൃതമായി ഇരിക്കുന്ന കടന്നുകയറ്റക്കാരെ ഒഴിപ്പിക്കാനുള്ള ശേഷി യുഎസ് ഗവണ്‍മെന്റിനുണ്ടെന്നും ഡെമോക്രാറ്റിക്ക് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയും മുന്‍ വൈസ് പ്രസിഡന്റുമായ ജോ ബൈഡന്‍ പറഞ്ഞു. 

Contact the author

Web Desk

Recent Posts

International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More