LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കെ. സുരേന്ദ്രന്‍ ചുമതലയേറ്റു; കുമ്മനം രാജശേഖരനും ശോഭാ സുരേന്ദ്രനും വിട്ടുനിന്നു

ത്തിരുവനന്തപുരം:ബിജെപി സംസ്ഥാന പ്രസിഡണ്ടായി കെ.സുരേന്ദ്രന്‍ ചുമതലയേറ്റു. പാര്‍ട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ കേന്ദ്ര സഹമന്ത്രി വി.മുരളീധരന്‍, ഒ.രാജഗോപാല്‍ എംഎല്‍എ, ശിവരാജ് സിംഗ് ചൌഹാന്‍, പി.പി.മുകുന്ദന്‍ തുടങ്ങിയ നേതാക്കള്‍ എത്തി. സംസ്ഥാന നേതാക്കളില്‍ വലിയൊരു പങ്ക് ചടങ്ങിനെത്തിയപ്പോള്‍ കുമ്മനം രാജശേഖരന്‍, പ്രസിഡണ്ട് സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്ന ശോഭാ സുരേന്ദ്രന്‍ എന്നിവര്‍  വിട്ടുനിന്നു. ഏ.എന്‍.രാധാകൃഷ്ണന്‍ ചടങ്ങ് തീരാറായപ്പോള്‍ എത്തി. ബിഡിജെഎസ്‌ സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി ചടങ്ങിനെത്തി. 

റോഡ്‌ ഷോ ഒരുക്കിയാണ് സുരേന്ദ്രനെ,  പാര്‍ട്ടി ആസ്ഥാനത്തേക്ക് ആനയിച്ചത്. നേരത്തെ തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങിയ സുരേന്ദ്രന് വലിയ സ്വീകരണമാണ് പ്രവര്‍ത്തകര്‍ നല്‍കിയത്. എം.ടി.രമേശ്‌, പാര്‍ട്ടി ജില്ലാ പ്രസിഡണ്ട് വി.വി.രാജേഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. 




Contact the author

web desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More