LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഇന്ത്യയുടെ ബഹിരാകാശ പദ്ധതികള്‍ക്ക് നേരെയും ചൈനീസ് ആക്രമണം

ഇന്ത്യയുടെ ബഹിരാകാശ പദ്ധതികളുടെ കംപ്യൂട്ടര്‍ സംവിധാനത്തില്‍ ചൈന നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. 2012 മുതല്‍ 2018 വരെ ചൈനീസ് ഹാക്കര്‍മാര്‍ ഇതിനായി പരിശ്രമിക്കുന്നുണ്ടെന്ന് അമേരിക്ക ആസ്ഥാനമായ ചൈന എയ്റോസ്പേസ് സ്റ്റഡീസ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. 

ശത്രുരാജ്യങ്ങളുെട ചാര ഉപഗ്രഹങ്ങളെ ബഹിരാകാശത്തുവെത്ത് വെച്ച് തകര്‍ക്കാന്‍ കഴിവുള്ള ആന്റി സാറ്റലൈറ്റ് മിസൈല്‍ സംവിധാനം ഇന്ത്യ വികസിപ്പിച്ചിരുന്നെങ്കിലും ചൈനയ്ക്ക് അതെല്ലാം മറി കടക്കാന്‍ കഴിയുന്ന മികച്ച പദ്ധതികളുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2017ല്‍ ചൈന ഇന്ത്യയുടെ ഉപഗ്രഹ നിയന്ത്രണ സംവിധാനത്തില്‍ കയറിപ്പറ്റാന്‍ നടത്തിയ ആക്രമണമാണ് ഇതില്‍ ഒടുവിലത്തേത്. 2012 ല്‍ ഐഎസ്ആര്‍ഒയുടെ ജെറ്റ് പ്രൊപ്പല്‍ഷന്‍ ലാബോറട്ടറിയുടെ നിയന്ത്രണം പൂര്‍ണമായും കൈക്കലാക്കാന്‍  ചൈനീസ് ഹാക്കര്‍മാര്‍ ശ്രമിച്ചതായിരുന്നു ഏറ്റവും വലിയ ആക്രമണം. 

എന്നാല്‍ ഹാക്കിങ് ശ്രമങ്ങളില്‍ ഐഎസ്ആര്‍ഒയുടെ കംപ്യൂട്ടര്‍ സംവിധാനം കീഴ്പെടില്ലെന്നാണ് വിലയിരുത്തല്‍. ചൈനീസ് ആക്രമണങ്ങളെക്കുറിച്ച് വ്യക്തമായി മനസിലാക്കാന്‍ ഐഎസ്ആര്‍ഒയ്ക്ക് ഇതുവരെ സാധിച്ചിട്ടിട്ടില്ല. ആന്റി സാറ്റലൈറ്റ് മിസൈലുകള്‍, കോ- ഓര്‍ബിറ്റല്‍ സാറ്റലൈറ്റുകള്‍, ജാമറുകള്‍ തുടങ്ങിയ സംവിധാനങ്ങള്‍ ഉള്‍പ്പെടെ ഭൂസ്ഥിര ഭ്രമണപഥത്തിലുള്ള ഉപഗ്രഹങ്ങളെ പോലും തകര്‍ക്കാന്‍ ശേഷിയുള്ള സംവിധാനങ്ങള്‍ ചൈനയ്ക്കുണ്ടെന്നും ചൈന എയ്റോസ്പേസ് സ്റ്റഡീസ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

Contact the author

Web Desk

Recent Posts

International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More